ആ ഷോയിലെ അഭിമുഖത്തിന്‍റെ പേരില്‍ എന്നെ സസ്പെന്‍ഡ് ചെയ്തത് ജീവിതത്തിലും കരിയറിലും വലിയ തിരിച്ചടിയായിരുന്നു. സ്കൂളില്‍ പോലും എന്നെ ആരും സസ്പെന്‍ഡ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല.
മുംബൈ: കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയിൽ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം നല്‍കിയ വിവാദ അഭിമുഖത്തിന്‍റെ പേരില്‍ ഇന്ത്യൻ ടീമില്‍ നിന്ന് തന്നെ പുറത്താക്കിയത് ഞെട്ടിച്ചുവെന്നും അതിന്‍റെ മുറിപ്പാട് ഇപ്പോഴും മാഞ്ഞിട്ടില്ലെന്നും ഇന്ത്യൻ താരം കെ എല്‍ രാഹുല്‍. 2019ലായിരുന്നു കെ എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന അഭിമുഖം വിവാദമായതും ഇരുവരെയും ഇന്ത്യൻ ടീമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്.
ആ ഷോയിലെ അഭിമുഖത്തിന്‍റെ പേരില്‍ എന്നെ സസ്പെന്‍ഡ് ചെയ്തത് ജീവിതത്തിലും കരിയറിലും വലിയ തിരിച്ചടിയായിരുന്നു. സ്കൂളില്‍ പോലും എന്നെ ആരും സസ്പെന്‍ഡ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് ശരിക്കും ഞെട്ടിച്ചുകളഞ്ഞുവെന്നും നിഖില്‍ കാമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.
ആയുഷ്മാന്‍ ഖുറാനയോ രണ്‍ബീർ കപൂറോ അല്ല; സൗരവ് ഗാംഗുലിയുടെ ബയോപിക്കില്‍ നായകനായി ബംഗാളി സൂപ്പർതാരം
ഇന്ത്യൻ ടീമിനായി കളിച്ചശേഷം ആളുകള്‍ നിറഞ്ഞൊരു മുറിയിലിരുന്ന് സംസാരിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. എന്നാല്‍ ആ സംഭവത്തിനുശേഷം അത്തരം സാഹചര്യങ്ങള്‍ ഞാൻ ഒഴിവാക്കുകയാണ് പതിവ്.
കാരണം, കോഫി വിത്ത് കരണ്‍ എപ്പിസോഡ് എന്‍റെ ജീവിതത്തിലുണ്ടാക്കിയ മുറിവ് വലുതായിരുന്നു. കാരണം, സ്കൂളില്‍ ഒരിക്കല്‍ പോലും സസ്സപെന്‍ഷനോ ശിക്ഷയോ ലഭിക്കാത്ത എനിക്ക് ഇന്ത്യൻ ടീമില്‍ നിന്ന് സസ്പെന്‍ഷന്‍ ലഭിച്ചപ്പോള്‍ അത് അത്രമാത്രം മോശമായി തോന്നിയെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിനും ഹാര്‍ദ്ദിക്കിനുമൊപ്പമുള്ള കരണ്‍ ജോഹറിന്‍റെ അഭിമുഖത്തില്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നടത്തിയതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെയാണ് ഇരുവര്‍ക്കുമെതിരെ ബിസിസിഐ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. ഏകദിന പരമ്പരക്കായി ഓസ്ട്രേലിയയിലായിരുന്നു ഇരുവരെയും ബിസിസിഐ സസ്പെന്‍ഡ് ചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
കോലിയുടെ ജേഴ്സിക്ക് 40 ലക്ഷം, രോഹിത്തിന്‍റെ ബാറ്റിന് 24 ലക്ഷം, കെ എല്‍ രാഹുല്‍ ലേലത്തിലൂടെ നേടിയത്
നിരവധി സ്‌ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു കരണിനോട് ഹര്‍ദിക് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. തന്‍റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് ഷോയില്‍ കെ എല്‍ രാഹുല്‍ തുറന്ന് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക