റിഷഭ് പന്തിന് പകരക്കാരായി, ഒടുവില്‍ പന്തിനെ തന്നെ മറികടന്ന് നേട്ടം സ്വന്തമാക്കി കെ എല്‍ രാഹുല്‍

By Web Team  |  First Published Mar 22, 2023, 3:54 PM IST

പന്ത് 22 മത്സരങ്ങളില്‍ 23 പേരെ പുറത്താക്കുകയായിരുന്നു. ഇക്കാര്യത്തില്‍ എം എസ് ധോണിയാണ് ഒന്നാമന്‍. 38 മത്സരങ്ങളില്‍ 46 പേരെയാണ് ധോണി പുറത്താക്കിയത്. സഞ്ജു സാംസണ്‍ പട്ടികയിലുണ്ട്.


ചെന്നൈ: അടുത്ത കാലത്താണ് കെ എല്‍ രാഹുല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുന്നത്. കാറപകടത്തെ തുടര്‍ന്ന് റിഷഭ് പന്തിന് പരിക്കേല്‍ക്കുകയും കളിക്കാന്‍ കഴിയാതെ വന്നപ്പോഴുമാണ് രാഹുലിനെ വിക്കറ്റിന് പിന്നിലാക്കിയത്. ഇപ്പോള്‍ പന്തിനെ മറികടക്കുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാഹുല്‍. 2018ന് ശേഷം ഏറ്റവും കൂടുതല്‍ പേരുടെ വിക്കറ്റിന് കാരണമായ കീപ്പര്‍മാരില്‍ പന്തിനൊപ്പമെത്തിയിരിക്കുകയാണ് രാഹുല്‍. 18 മത്സരങ്ങളില്‍ 23 പേരെ രാഹുല്‍ പുറത്താക്കി. ഇന്ന് സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കാന്‍ ക്യാച്ചെടുത്തപ്പോഴാണ് രാഹുല്‍ പന്തിനെ പിന്തള്ളിയത്. 

പന്ത് 22 മത്സരങ്ങളില്‍ 23 പേരെ പുറത്താക്കുകയായിരുന്നു. ഇക്കാര്യത്തില്‍ എം എസ് ധോണിയാണ് ഒന്നാമന്‍. 38 മത്സരങ്ങളില്‍ 46 പേരെയാണ് ധോണി പുറത്താക്കിയത്. സഞ്ജു സാംസണ്‍ പട്ടികയിലുണ്ട്. 10 മത്സരങ്ങളില്‍ ഒമ്പത് പേരെ പുറത്താക്കാന്‍  സഞ്ജുവിനായി ഇഷാന്‍ അഞ്ച് മത്സരങ്ങളില്‍ അഞ്ച് പേരെ പുറത്താക്കി. അതേസമയം, കിഷനാണ് ഇപ്പോള്‍ വിക്കറ്റിന് പിന്നില്‍. തുടക്കത്തില്‍ രാഹുലായിരുന്നു കീപ്പറെങ്കിലും പിന്നീട് താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. കടുത്ത ചൂടിനെ തുര്‍ന്നാണ് പിന്മാറ്റം. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. 

Latest Videos

അതേസമയം, ഭേദപ്പെട്ട തുടക്കത്തിന് ശേഷം ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ 28 ഓവറില്‍ നാല് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. അലക്‌സ് ക്യാരി (5), മര്‍നസ് ലബുഷെയന്‍ (28) എന്നിവരാണ് ക്രീസില്‍. ട്രാവിസ് ഹെഡ് (33), സ്റ്റീവന്‍ സ്മിത്ത് (0), മിച്ചല്‍ മാര്‍ഷ് (47), ഡേവിഡ് വാര്‍ണര്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഹാര്‍ദിക് പാണ്ഡ്യക്കാണ് മൂന്ന് വിക്കറ്റുകളും. കുല്‍ദീപ് ഒരു വിക്കറ്റ് നേടി. ഹെഡ്, കുല്‍ദീപ് യാദവിന് ക്യാച്ച് നല്‍കി. പിന്നാലെ സ്മിത്ത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനും ക്യാച്ച് നല്‍കി. മാര്‍ഷ് ബൗള്‍ഡാവുകയായിരുന്നു. വാര്‍ണറെ കുല്‍ദീപ് ഹാര്‍ദിക്കിന്റെ കൈകളിലെത്തിച്ചു. 

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ടെസ്റ്റ് റാങ്കിംഗ്: കുതിച്ച് വില്യംസണ്‍, കിതച്ച് രോഹിത് ശര്‍മ്മ, സ്റ്റീവ് സ്‌മിത്തിനും തിരിച്ചടി

 

click me!