എനിക്ക് കുറച്ച് സ്വാതന്ത്ര്യം വേണം! ലഖ്‌നൗ വിടാനുണ്ടായ കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍

By Web Team  |  First Published Nov 11, 2024, 7:20 PM IST

തന്റെ കളി കളിക്കാന്‍ സ്വാതന്ത്ര്യം ആവശ്യമുള്ളതിനാലാണ് ടീം വിട്ടതെന്ന് രാഹുല്‍ പറഞ്ഞു.


പെര്‍ത്ത്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ടതിന് പിന്നിലെ കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍. കഴിഞ്ഞ 3 സീസണുകളില്‍ ടീമിനെ നയിച്ച രാഹുലിനെ ടൂര്‍ണമെന്റിന്റെ 2025 സീസണിന് മുമ്പ് ടീം നിലനിര്‍ത്തിയില്ല. ലഖ്‌നൗവിന് താരത്തെ നിലനിര്‍ത്താന്‍ താല്‍പര്യം ഉണ്ടായിരുന്നുവെങ്കിലും രാഹുല്‍ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ടീം വിടുന്നതെന്ന് രാഹുല്‍ പിന്നീട് വ്യക്തമാക്കി. എന്തായാലും മെഗാ താരലേലലത്തില്‍ കെ എല്‍ രാഹുലിന്റെ പേരുമുണ്ടാവും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രാഹുലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവരും ഒരു ശ്രമം നടത്തും.

ഇപ്പോള്‍ എന്തുകൊണ്ട് ലഖ്‌നൗ വിട്ടുവെന്നതിനുള്ള കാരണം വ്യക്തമാക്കുകയാണ് രാഹുല്‍. തന്റെ കളി കളിക്കാന്‍ സ്വാതന്ത്ര്യം ആവശ്യമുള്ളതിനാലാണ് ടീം വിട്ടതെന്ന് രാഹുല്‍ പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍... ''എനിക്ക് പുതിയൊരു തുടക്കം വേണമെന്നുള്ള ആഗ്രഹമുണ്ട്. നല്ല സാധ്യതകളെയാണ് ഞാന്‍ തേടുന്നത്. എനിക്ക് കുറച്ച് സ്വാതന്ത്ര്യം കണ്ടെത്താന്‍ കഴിയുന്നിടത്തേക്കാണ് പോകാന്‍ താല്‍പര്യം. അവിടെ ടീമിന്റെ അന്തരീക്ഷം എന്നെ കൂടുതല്‍ റിലാക്‌സ് ആക്കിയേക്കാം. ചിലസമയങ്ങളില്‍ നമ്മള്‍ എന്തെങ്കിലും നല്ലത് കണ്ടെത്തേണ്ടതുണ്ട്. കുറച്ച് കാലം ഞാന്‍ ഫോംഔട്ടാണ്. ഒരു കളിക്കാരനെന്ന നിലയില്‍ ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് എനിക്കറിയാം, തിരിച്ചുവരാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. ഈ ഐപിഎല്‍ സീസണില്‍ പുതിയൊരു തുടക്കം ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തുക എന്നതാണ് എന്റെ ലക്ഷ്യം.'' രാഹുല്‍ പറഞ്ഞു.

Latest Videos

undefined

'ആര്യന്‍ ഇനി അനായ'; ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധയനായി സഞ്ജയ് ബംഗാറിന്‍റെ മകന്‍, ക്രിക്കറ്റും ഉപേക്ഷിച്ചു

ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് രാഹുല്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ആദ്യ ടെസ്റ്റില്‍ രാഹുല്‍ കളിച്ചേക്കും. ആദ്യ ടെസ്റ്റിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉണ്ടാവില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടുന്നതെ രാഹുല്‍ ഓപ്പണറായേക്കും. ഓസ്‌ട്രേലിയ എ ടീമിനെതിരെ ഇന്ത്യക്ക് എയ്ക്ക് വേണ്ടി രാഹുല്‍ ഓപ്പണറായെങ്കിലും രണ്ട് ഇന്നിംഗ്‌സിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

നിക്കോളാസ് പുരാന്‍ (21 കോടി രൂപ), രവി ബിഷ്ണോയി (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബദോനി (4 കോടി) എന്നിവരെയാണ് ലഖ്‌നൗ വിലനിര്‍ത്തിയത്. നവംബര്‍ 24, 25 തീയതികളിലാണ് ലേലം നടക്കുക. കഴിഞ്ഞ സീസണില്‍ ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും രാഹുലിന് നല്ല സമയമായിരുന്നില്ല. മൂന്ന് വര്‍ഷത്തിനിടെ ലഖ്നൗ പ്ലേഓഫില്‍ എത്താത്ത ആദ്യ വര്‍ഷമായിരുന്നു 2024.

click me!