ഓരോ തവണയും രാഹുല്‍ നിരാശപ്പെടുത്തുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, അവന്‍റെ കഴിവുകളെക്കുറിച്ച് അവനറിയില്ലെന്ന്. സ്വന്തം കഴിവില്‍ അദ്ദേഹത്തിന് വിശ്വാസമില്ല. പ്രതിഭാധനനായ കളിക്കാരാനാണ് രാഹുല്‍. ഞാന്‍ ഇന്ന് അടിച്ചു തകര്‍ക്കും എന്ന മനോഭാവത്തോടെ അദ്ദേഹം ക്രീസിലെത്തണം. അത് വലിയ മാറ്റം വരുത്തും-ഗവാസ്കര്‍ പറഞ്ഞു.
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12വിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. രാഹുലിന് സ്വന്തം കഴിവില്‍ വിശ്വാസമില്ലെന്നും അദ്ദേഹത്തിന്‍റെ മനോഭാവം മാറ്റണമെന്നും ഗവാസ്കര്‍ പറഞ്ഞു.
ഓരോ തവണയും രാഹുല്‍ നിരാശപ്പെടുത്തുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, അവന്‍റെ കഴിവുകളെക്കുറിച്ച് അവനറിയില്ലെന്ന്. സ്വന്തം കഴിവില്‍ അദ്ദേഹത്തിന് വിശ്വാസമില്ല. പ്രതിഭാധനനായ കളിക്കാരാനാണ് രാഹുല്‍. ഞാന്‍ ഇന്ന് അടിച്ചു തകര്‍ക്കും എന്ന മനോഭാവത്തോടെ അദ്ദേഹം ക്രീസിലെത്തണം. അത് വലിയ മാറ്റം വരുത്തും-ഗവാസ്കര്‍ പറഞ്ഞു.
undefined
രാഹുലിന്‍റെ ബാറ്റിംഗിലെ സാങ്കേതിക പിഴവുകളല്ല, മനോഭാവം കാരണമാണ് അദ്ദേഹം പുറത്താവുന്നത് എന്നാണ് തനിക്ക് തോന്നുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഇന്‍സൈഡ് എഡ്ജിലൂടെ ബൗള്‍ഡായ രാഹുല്‍ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ ഔട്ട് സൗഡ് എഡ്ജിലൂടെ ക്യാച്ച് നല്‍കിയാണ് പുറത്തായത്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഒമ്പതും നെതര്‍ലന്‍ഡ്സിനെതിരായ രണ്ടാം മത്സരത്തില്‍ നാലും റണ്‍സെടുത്ത് പുറത്തായ രാഹുല്‍ ദക്ഷിണാഫ്രിക്കക്കെതിരെയും രണ്ടക്കം കാണാതെ ഒമ്പത് റണ്‍സെടുത്ത് മടങ്ങിയിരുന്നു. ലോകകപ്പിന് മുമ്പ് നടന്ന ഏഷ്യാ കപ്പിലും രാഹുല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം; അഡ്‌ലെയ്ഡില്‍ നിന്ന് ഇന്ത്യക്ക് സന്തോഷവാര്‍ത്ത
ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ 33 പന്തില്‍ 57 റണ്‍സടിച്ച് രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ സൂചനകള്‍ നല്‍കിയെങ്കിലും രോഹിത്തിനൊപ്പം രാഹുലും നിറം മങ്ങിയത് ലോകകപ്പില്‍ ഇന്ത്യയുടെ തുടക്കം മോശമാകുന്നതിന് കാരണമായിരുന്നു.
ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ രാഹുലിന് ബാറ്റിംഗില്‍ വിരാട് കോലി ഉപദേശം കൊടുക്കുന്നത് കാണാമായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തുകളെ എങ്ങനെ നേരിടണമെന്നാണ് പ്രധാനമായുും കോലി രാഹുലിനെ ഉപദേശിച്ചത്.