വിജയ് ഹസാരെയില്‍ ഇന്നും സഞ്ജു ഇല്ല! ബംഗാളിനെതിരെ കേരളത്തിന് ടോസ്; മുഹമ്മദ് ഷമി കളിക്കില്ല

By Web Desk  |  First Published Dec 31, 2024, 9:39 AM IST

ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം, ബംഗാളിനെ ബാറ്റിംഗിനയക്കുകയായിരുന്നു.


ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ കേരളത്തിന് ടോസ്. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം, ബംഗാളിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്നും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. താരം ഇപ്പോവും ടീമിനൊപ്പം ചേരാത്തതിന്റെ കാരണം അവ്യക്തമാണ്. കേരളത്തിന്റെ നാലാം മത്സരമാണിത്. ഒരു മത്സരം മഴ മുടക്കിയപ്പോള്‍ രണ്ടെണ്ണത്തില്‍ കേരളം തോല്‍ക്കുകയായിരുന്നു. ദില്ലിക്കെതിര കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് കേരളം ഇറങ്ങുന്നത്. ബംഗാള്‍ ടീമില്‍ മുഹമ്മദ് ഷമിയും കളിക്കുന്നില്ല. ഇരുടീമുകളുടേയം പ്ലേയിംഗ് ഇലവന്‍ അറിയാം. 

കേരളം: രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന, ഷൗണ്‍ റോജര്‍, അഹമ്മദ് ഇമ്രാന്‍, ആദിത്യ സര്‍വതെ, അബ്ദുള്‍ ബാസിത്ത്, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), ഷറഫുദ്ദീന്‍, ബേസില്‍ തമ്പി, എം ഡി നിധീഷ്.

Latest Videos

ബംഗാള്‍: അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പരര്‍), സുദീപ് കുമാര്‍ ഘരാമി (ക്യാപ്റ്റന്‍), സുദീപ് ചാറ്റര്‍ജി, അനുസ്തുപ് മജുംദാര്‍, സുമന്ത ഗുപ്ത, കരണ്‍ ലാല്‍, കൗശിക് മൈതി, മുകേഷ് കുമാര്‍, പ്രദീപ്ത പ്രമാണിക്, കനിഷ്‌ക് സേത്ത്, സയന്‍ ഘോഷ്.

അവരുടെ ഭാവി ഇനി സെലക്റ്റര്‍ തീരുമാനിക്കട്ടെ! കോലിക്കും രോഹിത്തിനുമെതിരെ ഇന്ത്യയുടെ ഇതിഹാസ താരം

കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ 29 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 42.2 ഓവറില്‍ 229 റണ്‍സിന് ഓള്‍ ഔട്ടായി. 90 പന്തില്‍ 90 റണ്‍സെടുത്ത അബ്ദുള്‍ ബാസിതാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കായി ഇന്ത്യന്‍ താരം  ഇഷാന്ത് ശര്‍മ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. 

ആദ്യ മത്സരത്തില്‍ ബറോഡയോട് തോറ്റ കേരളത്തിന്റെ മധ്യപ്രദേശുമായുള്ള രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഗ്രൂപ്പ് ഇയില്‍ രണ്ട് പോയന്റ് മാത്രമുള്ള കേരളം അവസാന സ്ഥാനത്താണ്.

click me!