മുഷ്താഖ് അലി ട്രോഫി: കേരളത്തിനെതിരെ ആന്ധ്രക്ക് നി‍‍ർണായക ടോസ്; ടീമില്‍ മാറ്റവുമായി കേരളം

By Web Team  |  First Published Dec 3, 2024, 11:06 AM IST

ഇതുവരെ കളിച്ച നാലു കളികളും ജയിച്ചാണ് കേരളവും മുംബൈയും അടങ്ങുന്ന ഗ്രൂപ്പ് ഇയില്‍ ആന്ധ്ര ഒന്നാം സ്ഥാനത്ത് എത്തിയത്.


ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെ ടോസ് നേടിയ ആന്ധ്ര ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ഗോവക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇന്നിറങ്ങുന്നത്. പേസര്‍ ബേസില്‍ തമ്പിക്ക് പകരം വിനോദ്കുമാര്‍ സിവി കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും തന്നെയാണ് കേരളത്തിന്‍റെ ഓപ്പണര്‍മാര്‍.

ഇന്ന് ആന്ധ്രയെ വീഴ്ത്തിയാല്‍ ഗ്രൂപ്പില്‍ കേരളത്തിന് ഒന്നാം സ്ഥാനത്തെത്താനാവും. ഇതുവരെ കളിച്ച നാലു കളികളും ജയിച്ചാണ് കേരളവും മുംബൈയും അടങ്ങുന്ന ഗ്രൂപ്പ് ഇയില്‍ ആന്ധ്ര ഒന്നാം സ്ഥാനത്ത് എത്തിയത്. 16 പോയന്‍റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് ആന്ധ്ര കേരളത്തെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

Latest Videos

undefined

അണ്ട‍ർ 19 ഏഷ്യാ കപ്പ്: ആവേശം അൽപ്പം കൂടിപ്പോയി, വിക്കറ്റ് ആഘോഷത്തിനിടെ നേപ്പാൾ താരത്തിന് പരിക്ക്

ആന്ധ്രക്ക് വ്യാഴാഴ്ച മുംബൈക്കെതിരായ ഒരു മത്സരം കൂടി ബാക്കിയുള്ളതിനാല്‍ ഈ മത്സര വിജയികളായിരിക്കും ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരെ നിര്‍ണയിക്കുക. നാലു കളികളില്‍ മൂന്ന് ജയവുമായി 12 പോയന്‍റുള്ള മുംബൈ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ മുംബൈക്ക് സര്‍വീസസിനെ നേരിടും.

കേരളത്തിന്‍റെ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ്‍, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, ജലജ് സക്സേന, മിഥുന്‍ എസ്, വിനോദ് കുമാര്‍ സിവി, ഷറഫുദ്ദീന്‍, എം ഡി നിധീഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!