ബറോഡയുടെ റണ്‍മലയ്ക്ക് മുന്നില്‍ വിറച്ച് കേരളം! മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായി

By Web Team  |  First Published Dec 23, 2024, 3:48 PM IST

മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മല്‍ (65) - അഹമ്മദ് ഇമ്രാന്‍ (51) സഖ്യം 113 റണ്‍സ് ചേര്‍ത്തു.


ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്‌ക്കെതിരെ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 210 എന്ന നിലയിലാണ് കേരളം. മുഹമ്മദ് അസറുദ്ദീന്‍ (25), ഷറഫുദ്ദീന്‍ (21) എന്നിവര്‍ ക്രീസിലുണ്ട്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബറോഡ നിനദ് അശ്വിന്‍കുമാറിന്റെ (99 പന്തില്‍ 136) ഇന്നിംഗ്‌സിന്റെ ബലത്തില്‍ 403 റണ്‍സാണ് അടിച്ചെടുത്തത്. അശ്വിന്‍കുമാറിന് പുറമെ പാര്‍ത്ഥ് കോലി (87 പന്തില്‍ 72), ഹാര്‍ദിക് പാണ്ഡ്യ (51 പന്തില്‍ പുറത്താവാതെ 70) എന്നിവരുടെ ഇന്നിംഗ്‌സും ഹൈദാരാബാദിന് ഗുണം ചെയ്തു. ഷറഫുദ്ദീന്‍ രണ്ട് വിക്കറ്റെടുത്തു.

മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മല്‍ (65) - അഹമ്മദ് ഇമ്രാന്‍ (51) സഖ്യം 113 റണ്‍സ് ചേര്‍ത്തു. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഇമ്രാന്‍ മടങ്ങി. സ്‌കോര്‍ 120 റണ്‍സ് ആയപ്പോള്‍ രോഹനും പവലിയനില്‍ തിരിച്ചെത്തി. ഷോണ്‍ റോജര്‍ (27), സല്‍മാന്‍ നിസാര്‍ (19) എന്നിവര്‍ക്ക് അല്‍പായുസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴും 194 റണ്‍സ് പിറകിലാണ് കേരളം. നേരത്തെ, അത്രനല്ലതായിരുന്നില്ല ബറോഡയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ ശാശ്വത് റാവത്തിന്റെ (10) വിക്കറ്റാണ് ബറോഡയ്ക്ക് ആദ്യം നഷ്ടമായത്. ഷറഫുദീനായിരുന്നു വിക്കറ്റ്.

Latest Videos

undefined

തുടര്‍ന്ന് അശ്വിന്‍കുമാര്‍ - കോലി സഖ്യം 198 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ അശ്വന്‍കുമാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 34-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മൂന്ന് സിക്‌സും 19 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അശ്വിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത ഓവറില്‍ കോലി മടങ്ങി. മൂന്ന് വീതം സിക്‌സും ഫോറും കോലി നേടി. ക്രീസിലൊന്നിച്ച ക്രുനാല്‍ - വിഷ്ണു സോളങ്കി (46) സഖ്യം ആക്രമണം തുടര്‍ന്നു. ഇരുവരും 91 റണ്‍സ് കൂട്ടിചേര്‍ത്തു. വിഷ്ണു മടങ്ങിയെങ്കിലും (15 പന്തില്‍ പുറത്താവാതെ 37) സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചു. 

സഞ്ജു സാംസണും ജോസ് ബട്‌ലറും നേര്‍ക്കുനേര്‍? അതിനുള്ള വേദിയൊരുങ്ങുന്നു, എതിര്‍ ചേരിയില്‍ ആര്‍ച്ചറും

71 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ക്രുനാല്‍ മൂന്ന് സിക്‌സും ഏഴ് ഫോറും നേടി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. സഞ്ജു സാംസണില്ലാതെയാണ് കേരളം ഇറങ്ങുന്നത്. സല്‍മാന്‍ നിസാറാണ് കേരളത്തെ നയിക്കുന്നത്. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ബറോഡ: ശാശ്വത് റാവത്ത്, നിനാദ് അശ്വിന്‍കുമാര്‍ രത്വ, പാര്‍ത്ഥ് കോലി, ശിവാലിക് ശര്‍മ്മ, ക്രുണാല്‍ പാണ്ഡ്യ (ക്യാപ്റ്റന്‍), വിഷ്ണു സോളങ്കി (വിക്കറ്റ് കീപ്പര്‍), ഭാനു പാനിയ, രാജ് ലിംബാനി, മഹേഷ് പിഥിയ, ആകാശ് മഹാരാജ് സിംഗ്, ബാബാഷാഫി പത്താന്‍.

കേരളം: സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, രോഹന്‍ കുന്നുമ്മല്‍, ഷറഫുദ്ദീന്‍, സിജോമോന്‍ ജോസഫ്, ഷോണ്‍ റോജര്‍, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം.

click me!