നെവിന് ശേഷമെത്തിയ ജൊഹാന്‍ ജികുപല്‍ (12), ഹര്‍ഷിത് (7) എന്നിവര്‍ നിരാശപ്പെടുത്തി.
ലഖ്‌നൗ: വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ മേഘാലയക്കെതിരെ കേരളം കൂറ്റന്‍ ലീഡിലേക്ക്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ മേഘാലയയെ 25 പുറത്താക്കിയ കേരളത്തിനിപ്പോള്‍ 227 റണ്‍സ് ലീഡായി. ക്യാപ്റ്റന്‍ ഇഷാന്‍ രാജ് (44), തോമസ് മാത്യു (5) എന്നിവരാണ് ക്രീസില്‍. ലിറോയ് ജോക്വിന്‍ ഷിബു (109) കേരളത്തിന് വേണ്ടി സെഞ്ചുറി നേടി. സഹ ഓപ്പണര്‍ പി നെവിനൊപ്പം (38) ചേര്‍ന്ന് മികച്ച തുടക്കമാണ് ലെറോയ് കേരളത്തിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടിചേര്‍ത്തു. നെവിന് ശേഷമെത്തിയ ജൊഹാന്‍ ജികുപല്‍ (12), ഹര്‍ഷിത് (7) എന്നിവര്‍ നിരാശപ്പെടുത്തി.
വിന്‍ഡീസിനെതിരെ രണ്ടാം ടി20 ഇന്ത്യക്ക് ടോസ് നഷ്ടം! ഹര്‍മന്‍പ്രീത് കൗര്‍ പുറക്ക്, സജന സജീവന്‍ തുടരും
undefined
പിന്നീട് ഇഷാനൊപ്പം ലിറോയ് 56 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലിറോയ് സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ മടങ്ങി. 139 പന്തുകള്‍ നേരിട്ട ലിറോയ് 18 ഫോറുകല്‍ നേടി. പിന്നീടെത്തിയ ഗൗതം പ്രജോദ് (11), ഇഷാന്‍ കുനാല്‍ (1) എന്നിവര്‍ക്കും തിളങ്ങാനായില്ല. നേരത്തെ ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നന്ദന്റെ പ്രകടനമാണ് മേഘാലയ ബാറ്റിങ് നിരയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മേഘാലയ ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കാണാന്‍ സാധിച്ചില്ല.
തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകളുമായി അബ്ദുള്‍ ബാസിദ് എതിരാളികളുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടപ്പോള്‍ വാലറ്റത്തെയും മധ്യനിരയെയും ചുരുട്ടിക്കെട്ടി നന്ദന്‍ മേഘാലയയെ വെറും 25 റണ്‍സില്‍ ഒതുക്കി. 7.3 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നന്ദന്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്. ഇഷാന്‍ കുനാലും ലെറോയ് ജോക്വിന്‍ ഷിബുവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.