കെസിഎല്ലിലെ ആദ്യ സെഞ്ചുറിയുമായി സച്ചിന്‍ ബേബി; കൊച്ചിക്കെതിരെ കൊല്ലം സെയ്‌ലേഴ്‌സിന് ഏഴ് വിക്കറ്റ് ജയം

By Web Team  |  First Published Sep 11, 2024, 11:00 PM IST

നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ കൊച്ചി ടൈഗേഴ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സടിച്ചത്.


തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ മികവില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരേ കൊല്ലം സെയ്‌ലേഴ്‌സിന് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി മുന്നോട്ടുവെച്ച 158 റണ്‍സ് വിജയലക്ഷ്യം  കൊല്ലം 18.4 ഓവറില്‍ സ്‌കോര്‍ മറികടന്നു. 50 പന്തില്‍ എട്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 105 റണ്‍സുമായി സച്ചിന്‍ പുറത്താകാതെ നിന്നു. സച്ചിനാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

158 റണ്‍സ് വിജലക്ഷ്യം തേടിയിറങ്ങിയ കൊല്ലം സെയ്ലേഴ്സിന് ഓപ്പണര്‍ അഭിഷേക് നായരെ ടീം സ്‌കോര്‍ 10ല്‍ എത്തിയപ്പോള്‍ നഷ്ടമായി. എന്നല്‍ രാഹുല്‍ ശര്‍മ്മയുമായി ചേര്‍ന്നുള്ള സച്ചിന്‍ ബേബിയുടെ കൂട്ടുകെട്ട് കൊല്ലത്തിന് മിന്നും വിജയം സമ്മാനിച്ചു. മനു കൃഷ്ണയുടെ ഓവറിൽ തുടർച്ചയായി നാല് സിക്സറുകളാണ് സച്ചിൻ ബേബിയുടെ പറത്തിയത്.

Latest Videos

undefined

ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്ക് തലവേദനയാകുന്ന 3 ഇന്ത്യൻ താരങ്ങളുടെ പേര് പറഞ്ഞ് നഥാന്‍ ലിയോണ്‍

നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ കൊച്ചി ടൈഗേഴ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സടിച്ചത്. സ്‌കോര്‍ 15ലെത്തിയപ്പോള്‍ കൊച്ചിക്ക് ആദ്യവിക്കറ്റ് നഷ്ടമായി. എട്ടു പന്തില്‍ 12 റണ്‍സെടുത്ത അനന്തകൃഷ്ണനെ കെ. ആസിഫിന്‍റെ പന്തില്‍ അഭിഷേക് നായര്‍ പുറത്താക്കി. സിജോമോന്‍ ജോസഫിന്‍റെ മികച്ച ബാറ്റിംഗാണ് കൊച്ചിയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 33 പന്തില്‍നിന്നു മൂന്നു സിക്സറും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സെടുത്ത സിജോമോനെ കെ. ആസിഫിന്‍റെ പന്തില്‍ എന്‍.എം. ഷംസുദ്ദീന്‍ പുറത്താക്കിയപ്പോള്‍ ടീം സ്‌കോര്‍ 150 കടന്നിരുന്നു. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 എന്ന റണ്‍സിന് കൊച്ചിയുടെ ഇന്നിംഗ്സ് അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!