ഈ നഗരവും നിങ്ങളും പ്രിയപ്പെട്ടതായിരിക്കും; ഹൈദരാബാദിനോട് നന്ദി പറഞ്ഞ് വില്യംസണ്‍, മറുപടിയുമായി വാര്‍ണര്‍

By Web Team  |  First Published Nov 16, 2022, 12:13 PM IST

ഒഴിവാക്കിയതിന് പിന്നാലെ ഫ്രാഞ്ചൈസിയോട് നന്ദി പറഞ്ഞ് വില്യംസണ്‍ രംഗത്തെത്തി. നിങ്ങള്‍ക്കൊപ്പമുള്ള യാത്ര മനോഹരമായിരുന്നുവെന്ന് വില്യംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു.


ഹൈദരാബാദ്: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ പ്രമുഖ താരങ്ങളെ ഒഴിവാക്കിയിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ഒഴവാക്കപ്പെട്ട പ്രമുഖന്‍. നിക്കോളാസ് പുരാന്‍ ഉള്‍പ്പെടെ 12 താരങ്ങളെയാണ് ഹൈദരാബാദ് ഒഴിവാക്കിയത്. 42.25 കോടി രൂപയാണ് സണ്‍റൈസേഴ്‌സിന്റെ പേഴ്‌സില്‍ ബാക്കിയുള്ളത്. അതുകൊണ്ട് ലേലത്തിലൂടെ ഒരു പുത്തന്‍ സംഘത്തെ തന്നെ വാര്‍ത്തെടുക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. മറ്റ് ടീമുകളൊന്നും ഇതിന്റെ തൊട്ടടുത്ത് പോലുമില്ല. നാല് വിദേശ താരങ്ങളെ വിളിച്ചെടുക്കാനുള്ള അവസരവും സണ്‍റൈസേഴ്‌സിനുണ്ട്.

ഒഴിവാക്കിയതിന് പിന്നാലെ ഫ്രാഞ്ചൈസിയോട് നന്ദി പറഞ്ഞ് വില്യംസണ്‍ രംഗത്തെത്തി. നിങ്ങള്‍ക്കൊപ്പമുള്ള യാത്ര മനോഹരമായിരുന്നുവെന്ന് വില്യംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. ''ഓര്‍ജ് ആര്‍മി, നിങ്ങള്‍ക്കൊപ്പമുള്ള യാത്ര മനോഹരമായിരുന്നു. ഫ്രാഞ്ചൈസിയോും സഹതാരങ്ങളോടും സ്റ്റാഫുകളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. നിങ്ങളെന്റെ എട്ട് വര്‍ഷങ്ങള്‍ മനോഹരമാക്കി. ഈ ടീമും ഹൈദരാബാദ് നഗരവും എനിക്കെന്നും സവിശേഷപ്പെട്ടതായിരിക്കും.'' വില്യംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Kane Williamson (@kane_s_w)

ടീം കോച്ച് ടോം മൂഡി വില്യംസണിന്റെ സഹകരണത്തിന് നന്ദി പറഞ്ഞു. ''താങ്കള്‍ എപ്പോഴും ക്ലാസായിരുന്നു. നിങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ സാധിച്ചത് സന്തോഷം നല്‍കുന്നു.'' വില്യംസണിന്റെ പോസ്റ്റിന് മറുപടിയായി ടോം മൂഡി പറഞ്ഞു. വാര്‍ണറും വില്യംസണിന് മറുപടിയായെത്തി. ''നിങ്ങള്‍ക്കൊപ്പം കളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.'' ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ പറഞ്ഞു.    

സണ്‍റൈസേഴ്‌സ് ഒഴിവാക്കിയ താരങ്ങള്‍

കെയ്ന്‍ വില്യംസണ്‍, നിക്കോളാസ് പുരാന്‍, ജഗദീശ സുചിത്, പ്രിയം ഗാര്‍ഗ്, രവികുമാര്‍ സമര്‍ത്ഥ്, റൊമാരിയോ ഷെപ്പേര്‍ഡ്, സൗരഭ് ദുബെ, സീന്‍ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയസ് ഗോപാല്‍, സുശാന്ത് മിശ്ര, വിഷ്ണു വിനോദ്.

നിലവിലെ സണ്‍റൈസേഴ്‌സ് സ്‌ക്വാഡ്

അബ്ദുള്‍ സമദ്, ഐഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്സ്, അഭിഷേക് ശര്‍മ്മ, മാര്‍ക്കോ ജാന്‍സെന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഫസല്‍ഹഖ് ഫാറൂഖി, കാര്‍ത്തിക് ത്യാഗി, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്.

ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മോശം വൈറ്റ് ബോള്‍ ടീമെന്ന് വോണ്‍, മറുപടിയുമായി ഹാര്‍ദ്ദിക്

click me!