ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ പേസർ അവസാന 2 ടെസ്റ്റുകൾക്കുണ്ടാവില്ല

By Web Team  |  First Published Dec 17, 2024, 12:51 PM IST

പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ നാലു വിക്കറ്റടക്കം മത്സരത്തില്‍ 5 വിക്കറ്റെടുത്ത് തിളങ്ങിയ ഹേസല്‍വുഡിന് പരിക്കുമൂലം ഇന്ത്യക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ കളിക്കാനായിരുന്നില്ല.


ബ്രിസ്ബേന്‍: ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റുകളില്‍ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ തുടയില്‍ പരിക്കേറ്റ ഹേസല്‍വുഡ് നാലാം ദിനം ബൗള്‍ ചെയ്യാനിറങ്ങിയിരുന്നില്ല. ഇത്  ഓസ്ട്രേലിയയുടെ പദ്ധതികളെ താളം തെറ്റിച്ചിരുന്നു. മൂന്നാം ദിനം വിരാട് കോലിയുടെ വിക്കറ്റെടുത്തിരുന്ന ഹേസല്‍വുഡിനെ കളിക്കുശേഷം സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഹേസല്‍വുഡിന്‍റെ തുടയിലെ പേശികള്‍ക്ക് പരിക്കുണ്ടെന്നാണ് സ്കാനിംഗ് റിപ്പോര്‍ട്ട്.

ഇതോടെ അവസാന രണ്ട് ടെസ്റ്റുകളില്‍ ഹേസല്‍വുഡ് കളിക്കുന്ന കാര്യം സംശയത്തിലായി. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ നാലു വിക്കറ്റടക്കം മത്സരത്തില്‍ 5 വിക്കറ്റെടുത്ത് തിളങ്ങിയ ഹേസല്‍വുഡിന് പരിക്കുമൂലം ഇന്ത്യക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ കളിക്കാനായിരുന്നില്ല. ഇതിനിടെ പെര്‍ത്ത് ടെസ്റ്റിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ബാറ്റര്‍മാരെ വിമര്‍ശിച്ചതിനാണ് ഹേസല്‍വുഡിനെ മാറ്റിനിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്കോട് ബോളണ്ടാണ് ഹേസല്‍വുഡിന് പകരം അഡ്‌ലെയ്ഡില്‍ കളിച്ചത്. രണ്ട് ഇന്നിംഗ്സിലുമായി ബോളണ്ട് അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു.

Latest Videos

undefined

ഇനിയെങ്കിലും വിരമിക്കൽ പ്രഖ്യാപിക്കൂ, ബ്രിസ്ബേനിലും നിരാശപ്പെടുത്തിയ രോഹിത്തിനെ പൊരിച്ച് ആരാധകര്‍

എന്നാല്‍ ബ്രിസ്ബേന്‍ ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തിയ  ഹേസല്‍വുഡ് ടെസ്റ്റിനിടെ വീണ്ടും പരിക്കേറ്റ് പിന്‍മാറിയതോടെ നാലു ബൗളര്‍മാരുമായുമാണ് ഓസീസ് കളിക്കുന്നത്. ഗാബയില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പൊരുതുന്ന ഇന്ത്യക്ക് ഹേസല്‍വുഡിന്‍റെ അഭാവം അനുഗ്രഹമാകുകയും ചെയ്തു.

26ന് മെല്‍ബണിലാണ് ഇന്ത്യ-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്.  ഹേസല്‍വുഡ് കളിച്ചില്ലെങ്കില്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ പകരക്കാരനായി സ്കോട് ബോളണ്ട് ഇറങ്ങുമെന്നാണ് കരുതുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ച ബോളണ്ട് രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു. ജനുവരി ഏഴ് മുതല്‍ സിഡ്നിയിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!