ജോസ് ബട്‌ലര്‍ മടങ്ങി! വൈകാതെ ഫില്‍ സാള്‍ട്ടും പോവും; രാജസ്ഥാനും കൊല്‍ക്കത്തയ്ക്കും ചെന്നൈക്കും കനത്ത തിരിച്ചടി

By Sajish A  |  First Published May 13, 2024, 7:36 PM IST

ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേരുന്നതിനായി അദ്ദേഹം രാജസ്ഥാന്‍ ക്യാംപ് വിട്ടു. ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരെ നാല് ടി20 മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.


ജയ്പൂര്‍: ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ സേവനം ലഭിക്കില്ല. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേരുന്നതിനായി അദ്ദേഹം രാജസ്ഥാന്‍ ക്യാംപ് വിട്ടു. ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരെ നാല് ടി20 മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ക്യാപ്റ്റനെ നേരത്തെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങും. മെയ് 22ന് പാകിസ്ഥാനെതിരെയാമ് ആദ്യ ടി20.

ബട്‌ലര്‍ക്ക് പുറമെ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ഇംഗ്ലീഷ് താരം മൊയീന്‍ അലിയും കളിക്കുന്നുണ്ട്. വില്‍ ജാക്സ്, റീസെ ടോപ്ലി എന്നിവര്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിന് വേണ്ടിയും കളിക്കുന്നു. ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ, സാം കറന്‍ എന്നിവര്‍ പഞ്ചാബ് കിംഗ്സിന്റെ താരങ്ങളാണ്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിന്റെ സേവനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും നഷ്ടമാവും. അത്ര മികച്ച ഫോമിലല്ലെങ്കിലും രാജസ്ഥാന് വേണ്ടി സീസണില്‍ രണ്ട് സെഞ്ചുറികള്‍ ഇതുവരെ നേടാന്‍ ബട്‌ലര്‍ക്ക് സാധിച്ചിട്ടുണ്ട്. 

Latest Videos

undefined

സ്ലോ വിക്കറ്റായിരുന്നുവെന്ന് സഞ്ജു, അത്രയില്ലെന്ന് സംഗ! രാജസ്ഥാന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കി ഡയറക്റ്റര്‍

പ്ലേ ഓഫിലെത്തുന്ന ടീമുകളിലെ ഇംഗ്ലണ്ട് താരങ്ങളെ ടൂര്‍ണമെന്റ് കഴിയുന്നതുവരെ നിലനിര്‍ത്താന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇസിബി വിസമ്മതിക്കുകയായിരുന്നു. മെയ് 31ന് വിന്‍ഡീസിലേക്ക് പറക്കുന്ന ഇംഗ്ലണ്ട് ജൂണ്‍ 4ന് ബാര്‍ബഡോസില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ നേരിടും.

ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), മോയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോനാഥന്‍ ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാന്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്ക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ്.

click me!