കളം നിറഞ്ഞ് ബട്‌ലര്‍, സഞ്ജുവിന്റെ വെടിക്കെട്ട്; പ്ലേ ഓഫില്‍ ഗുജറാത്തിനെതിരെ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

By Sajish A  |  First Published May 24, 2022, 9:25 PM IST

പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മികച്ച ഫോമിലുള്ള യഷ്വസി ജയ്‌സ്വാളിനെ (3) നഷ്ടമായി. എന്നാല്‍ ക്രീസിലെത്തിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ തുടക്കം മുതല്‍ അക്രമിച്ച് കളിച്ചു. ബട്‌ലറെ കാഴ്ച്ചകാരനാക്കിയായിരുന്നു സഞ്ജുവിന്റെ പ്രകടനം.


കൊല്‍ക്കത്ത: ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ ജോസ് ബട്‌ലര്‍ (56 പന്തില്‍ 89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (26 പന്തില്‍ 47) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മാറ്റമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങിയത്. ഗുജറാത്ത് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്‍ഗൂസണ് പകരം അല്‍സാരി ജോസഫിനെ ടീമില്‍ ഉള്‍പ്പെടുത്തി. 

പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മികച്ച ഫോമിലുള്ള യഷ്വസി ജയ്‌സ്വാളിനെ (3) നഷ്ടമായി. എന്നാല്‍ ക്രീസിലെത്തിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ തുടക്കം മുതല്‍ അക്രമിച്ച് കളിച്ചു. ബട്‌ലറെ കാഴ്ച്ചകാരനാക്കിയായിരുന്നു സഞ്ജുവിന്റെ പ്രകടനം. യ്ഷ് ദയാലിനെതിരെ സിക്‌സടിച്ചാണ് സഞ്ജു തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം 68 റണ്‍സാണ് മലയാളി താരം കൂട്ടിചേര്‍ത്തത്. സായ് കിഷോറിന്റെ പന്തില്‍ അല്‍സാരി ജോസഫിന് ക്യാച്ച് നല്‍കി പുറത്താവുമ്പോല്‍ സഞ്ജു മൂന്ന് സികസും അഞ്ച് ഫോറും നേടിയിരുന്നു.

Latest Videos

പിന്നീടെത്തി ദേവ്ദത്ത് പടിക്കലും നിര്‍ണായക ഇന്നിംഗ്‌സ് കളിച്ചു. 20 പന്തുകള്‍ നേരിട്ട താരം 28 റണ്‍സ് അടിച്ചെടുത്തു. രണ്ട് വീതം സിക്‌സും ഫോറും ദേവ്ദത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഒരു വശത്ത് വിക്കറ്റ് വീണെങ്കിലും ബട്‌ലര്‍ പിടിച്ചുനിന്നത് രാജസ്ഥാന് ഗുണം ചെയ്തു. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ബട്‌ലര്‍ ഇന്നിംഗ്്‌സ അവസാനിക്കുമ്പോള്‍ 89 റണ്‍സ് നേടിയിരുന്നു. ഇതു തന്നെയായിരുന്ന രാജസ്ഥാന്റെ ഇന്നിംഗ്‌സിലെ നട്ടെല്ല്. 12 ഫോറു രണ്ട്  സിക്‌സും ടങ്ങുന്നതായിരുന്നു ബ്ടലറുടെ ഇന്നിംഗ്‌സ്. ബട്‌ലര്‍ക്കൊപ്പം റിയാന്‍ പരാഗ് (4) പുറത്താവാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, സായ് കിഷോര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാമത് ബാറ്റ് ചെയ്ത ഏഴ് കളിയില്‍ ആറിലും ഗുജറാത്ത് ജയിച്ചുവെന്നുള്ളതാണ് അവരുടെ ആത്മവിശ്വാസം. ടോസ് നഷ്ടമായിട്ടും എട്ട് കളിയില്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ച ആത്മവിശ്വാസമുണ്ട് സഞ്ജു സാംസണ്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായതിനാല്‍ ഇന്ന് തോറ്റാലും ഫൈനലിലെത്താന്‍ ഒരവസരം കൂടിയുണ്ട്. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എലിമിനേറ്റര്‍ വിജയികളെ നേരിടാം.  

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, മാത്യൂ വെയ്്ഡ്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി. 

രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍, ഒബെദ് മക്‌കോയ്.
 

click me!