IPL 2022 : ജോണി ബെയര്‍സ്‌റ്റോയുടെ സിക്‌സര്‍ മഴ, റെക്കോര്‍ഡ്; പഞ്ചാബ് കിംഗ്‌സിനും വന്‍ നേട്ടം

By Sajish A  |  First Published May 13, 2022, 8:59 PM IST

21 ഇംഗ്ലീഷ് താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇതോടെ താരം ഒരു വ്യക്തിഗത ഐപിഎല്‍ നേട്ടം സ്വന്തമാക്കി. അദ്ദേഹത്തിന്റെ വേഗത്തിലുള്ള ഐപിഎല്‍ അര്‍ധ സെഞ്ചുറിയാണിത്.


മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ് പഞ്ചാബ്് കിംഗ്‌സ്. മുംബൈ ബ്രോബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് (Punjab Kings) ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ 163 റണ്‍സെടുത്തിട്ടുണ്ട്. ജോണി ബെയര്‍സ്‌റ്റോ (29 പന്തില്‍ 66) നല്‍കിയ തുടക്കമാണ് പഞ്ചാബിന് തുണയായത്. 

21 ഇംഗ്ലീഷ് താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇതോടെ താരം ഒരു വ്യക്തിഗത ഐപിഎല്‍ നേട്ടം സ്വന്തമാക്കി. അദ്ദേഹത്തിന്റെ വേഗത്തിലുള്ള ഐപിഎല്‍ അര്‍ധ സെഞ്ചുറിയാണിത്. 2019ല്‍ ആര്‍ബി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലായിരുന്നപ്പോള്‍ പഞ്ചാബിനെതിരെയും 28 പന്തില്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് പഴങ്കഥയായത്. സീസണില്‍ മറ്റൊരു നേട്ടം കൂടി പഞ്ചാബ് സ്വന്തം പേരിലാക്കി. 

Latest Videos

പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. ഈ സീസണിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോറാണിത്. പഞ്ചാബിനെതിരെ ഡല്‍ഹി കാപിറ്റല്‍സ് നേടിയ 81 റണ്‍സാണ് പഴങ്കഥയായത്. ഈ മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ശിഖര്‍ ധവാനെ ബൗള്‍ഡാക്കുകയായിരുന്നു താരം. ഇടങ്കയ്യന്മാര്‍ക്കെതിരെ മാക്‌സ്‌വെല്ലിന്റെ 17-ാം വിക്കറ്റായിരുന്നത്. ഐപിഎല്ലില്‍ 10 തവണ വലങ്കയ്യന്മാരേയും പുറത്താക്കി.

മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. സന്ദീപ് ശര്‍മയ്ക്ക് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്. 

പഞ്ചാബ് കിംഗ്‌സ്: ജോണി ബെയര്‍സ്‌റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ, ലിയാം ലിവിംഗ്സ്റ്റണ്‍, റിഷി ധവാന്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, സന്ദീപ് ശര്‍മ.
 

click me!