ബുമ്ര ഒരു ലംബോര്‍ഗിനിയാണ്; എല്ലാ ദിവസവും നിരത്തിലറക്കാനുള്ള കൊറോളയല്ലെന്ന് മുന്‍ പാക് നായകന്‍

By Gopala krishnan  |  First Published Sep 30, 2022, 5:36 PM IST

ബുമ്രയെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം നല്‍കണം. വെസ്റ്റ് ഇന്‍ഡീസിനെതിരിയും സിംബാബ്‌വെക്കെതിരെയുമൊന്നും അദ്ദേഹത്തെ കളിപ്പിക്കരുത്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ആഴ്ച അവസാനം മാത്ര പുറത്തിറക്കാവുന്ന അത്യാഢംബര കാറാണ്. അല്ലാതെ എല്ലാ ദിവസവും പുറത്തിറക്കാവുന്ന ടൊയോട്ട കൊറോളയല്ല.


കറാച്ചി: പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പ് നഷ്ടമാവുമെന്ന് ഉറപ്പായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ആഢംബര കാറുകളോട് ഉപമിച്ച് മുന്‍ പാക് നായകന്‍ സല‍്‍മാന്‍ ബട്ട്. ജസ്പ്രീത് ബുമ്ര ആഢംബരത്തിന്‍റെ അവസാന വാക്കായ ഫെറാരിയോ ലംബോര്‍ഗിനിയോ ആസ്റ്റണ്‍ മാര്‍ട്ടിനോ ആണെന്നും എല്ലാ ദിവസവും നിരത്തിലിറക്കാനുള്ള ടൊയോട്ട കൊറോളയല്ലെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു.

ബുമ്രയെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം നല്‍കണം. വെസ്റ്റ് ഇന്‍ഡീസിനെതിരിയും സിംബാബ്‌വെക്കെതിരെയുമൊന്നും അദ്ദേഹത്തെ കളിപ്പിക്കരുത്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ആഴ്ച അവസാനം മാത്രം പുറത്തിറക്കാവുന്ന അത്യാഢംബര കാറാണ്. അല്ലാതെ എല്ലാ ദിവസവും പുറത്തിറക്കാവുന്ന ടൊയോട്ട കൊറോളയല്ല.

Latest Videos

ഉമ്രാന്‍ മാലിക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തു! യുവതാരത്തിനായി വാദിച്ച് മുന്‍ സെലക്റ്റര്‍

ബുമ്രയുടെ ആക്ഷന്‍വെച്ച് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അത് മാത്രമല്ല, മൂന്ന് ഫോര്‍മാറ്റിലും പുറമെ ഐപിഎല്ലിലും കളിക്കുന്ന താരം കൂടിയാണ് ബുമ്ര. അതുകൊണ്ട് ബുമ്രയെ ഏതൊക്കെ മത്സരങ്ങളില്‍ കളിപ്പിക്കണമെന്ന് ഇന്ത്യ തീരുമാനിക്കണം. ലോംബോര്‍ഗിനി പോലെ ആഴ്ചയിലൊരിക്കല്‍ നിരത്തിലിറക്കേണ്ടെ കളിക്കാരാനാണ് ബുമ്ര. അല്ലാതെ ടൊയോട്ട കൊറോള പോലെ എല്ലാ ദിവസും ഏത് നിരത്തിലും ഇറക്കേണ്ട കളിക്കാരനല്ല. എല്ലാ മത്സരങ്ങളിലും ബുമ്രയെ കളിപ്പിക്കരുത്. അയാളെ കരുതലോടെ കൈകാര്യം ചെയ്യണം-ബട്ട് തന്‍റെ യുട്യൂബ് ചാനലില്‍ പറ‌ഞ്ഞു.

അതേസമയം, ബുമ്രയുടെ പരിക്ക് ഇന്ത്യക്ക് അടുത്ത തലമുറയെ വാര്‍ത്തെടുക്കാനുള്ള സുവര്‍ണാവസരമാണെന്നും ബട്ട് പറഞ്ഞു. പവര്‍ പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും പന്തെറിയാവുന്ന വ്യത്യസ്തനായ ബൗളറാണ് ബുമ്ര. അയാള്‍ക്ക് പകരം വെക്കാന്‍ മറ്റൊരാളില്ല. അയാളുടെ ശൂന്യത ലോകക്കപ്പില്‍ ഇന്ത്യ നേരിടുമെന്നും ബട്ട് പറഞ്ഞു.

'ഒരുമിച്ചൊരു ബിയര്‍ കുടിച്ചാല്‍ തീരും തെറ്റിദ്ധാരണകളെല്ലാം'; നായകസ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് വാര്‍ണര്‍

പരിക്ക് മൂലം രണ്ട് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ബുമ്ര കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് തിരിച്ചെത്തിയത്. എന്നാല്‍ ഓസ്ട്രേലിയക്കെതിരെ രണ്ട് മത്സരം കളിച്ചതിന് പിന്നാലെ ബുമ്രക്ക് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു.

click me!