പരിശീലന മത്സരത്തില്‍ നിരാശപ്പെടുത്തി കോലി, തകര്‍ത്തടിച്ച് രോഹിത്തും യശസ്വിയും-വീഡിയോ

By Web Team  |  First Published Jul 6, 2023, 10:14 AM IST

ബാറ്റര്‍മാര്‍ ഒരു ടീമിലും ബൗളര്‍മാര്‍ മറ്റൊരു ടീമിലുമായാണ് ബാര്‍ബഡോസില്‍ തങ്ങുന്ന ഇന്ത്യന്‍ ടീം പരീശീലന മത്സരം കളിച്ചത്. രണ്ടുപേരുടെ സഖ്യങ്ങളായാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബാറ്റ് ചെയ്തത്.


ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ തമ്മില്‍ രണ്ടായി തിരിഞ്ഞ് നടത്തിയ പരിശീലന മത്സരത്തില്‍ തകര്‍ത്തടിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും. അതേസമയം, മുന്‍ നായകന്‍ വിരാട് കോലി നിരാശപ്പെടുത്തി.

ബാറ്റര്‍മാര്‍ ഒരു ടീമിലും ബൗളര്‍മാര്‍ മറ്റൊരു ടീമിലുമായാണ് ബാര്‍ബഡോസില്‍ തങ്ങുന്ന ഇന്ത്യന്‍ ടീം പരീശീലന മത്സരം കളിച്ചത്. രണ്ടുപേരുടെ സഖ്യങ്ങളായാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബാറ്റ് ചെയ്തത്. രോഹിത്തും യശസ്വിയും ചേര്‍ന്നാണ് ആദ്യം ബാറ്റ് ചെയ്തത്. ഇരുവരും അര്‍ധസെഞ്ചുറി നേടിയശേഷം പിന്‍മാറി. പിന്നീട് വിരാട് കോലിയും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസിലെത്തിയത്. നന്നായി തുടങ്ങിയ കോലിക്ക് പക്ഷെ ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തില്‍ വീണ്ടും പിഴച്ചു.

Latest Videos

വിരാട് കോലി ബാറ്റിംഗ് പരിശീലകനായപ്പോള്‍! അനുസരണയുള്ള കുട്ടിയായി യശസ്വി ജയ്‌സ്വാള്‍ - വീഡിയോ

ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ പന്തില്‍ വിക്കറ്റിന് പിന്നില്‍ ക്യാച്ച് നല്‍കി  കോലി പുറത്തായി. വൈസ് ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട അജിങ്ക്യാ രഹാനെ അശ്വിന്‍റെ പന്തില്‍ പുറത്തായെങ്കിലും രണ്ടാ ഊഴത്തില്‍ മികവ് കാട്ടി. 12ന് ഡൊമനിക്കയില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി ഇറങ്ങുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്.

യശസ്വി ഓപ്പണറായാല്‍ ശുഭ്മാന്‍ ഗില്‍ ചേതേശ്വര്‍ പൂജാര ബാറ്റ് ചെയ്തിരുന്ന മൂന്നാം നമ്പറിലേക്ക് ഇറങ്ങും. ഇടം കൈയന്‍ ബാറ്ററായതിനാല്‍ റുതുരാജ് ഗെയ്ക്‌വാദിന് പകരം ആദ്യ ടെസ്റ്റില്‍ യശസ്വിക്ക് അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റുതുരാജ് പരിശീലന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയില്ല. ബൗളര്‍മാരില്‍ അശ്വിനും ജ‍ഡേജയും നീണ്ട സ്പെല്ലുകള്‍ എറിഞ്ഞു. അശ്വിന്‍ ജഡേജയെയും ഉനദ്ഘട്ട് കോലിയെയും പുറത്താക്കി.

click me!