ഏകദിനത്തിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍, കോലിക്ക് സെഞ്ചുറി; ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്

By Gopala krishnan  |  First Published Dec 10, 2022, 2:37 PM IST

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ശിഖര്‍ ധവാനെ(3) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും കിഷനും ചേര്‍ന്ന് 290 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ മുന്നോട്ട് നയിച്ചു. 85 പന്തില്‍ സെഞ്ചുറി തികച്ച കിഷന്‍ അടുത്ത 41 പന്തില്‍ ഡബിള്‍ സെഞ്ചുറിയിലെത്തി.


ചിറ്റഗോങ്: ബംഗ്ലാദശിനെതിരായ മൂന്നാം ഏദിനത്തില്‍ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന് ഡബിള്‍ സെഞ്ചുറി. 126 പന്തിലാണ് കിഷന്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്ററുടെ നാലാം ഡബിള്‍ സെഞ്ചുറി തികച്ചത്. 24 ബൗണ്ടറിയും ഒമ്പത് സിക്സും അടങ്ങുന്നതാണ് കിഷന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. 35-ാം ഓവറില്‍ ഡബിള്‍ സെഞ്ചുറി തികച്ച കിഷന് ഏകദിനത്തില്‍ ആദ്യ ട്രിപ്പിള്‍ നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും 36-ാം ഓവറില്‍ ടസ്കിന്‍ അഹമ്മദിനെതിരെ സിക്സും ഫോറും പറത്തിയതിന് പിന്നാലെ പുറത്തായി. 131 പന്തില്‍ 210 റണ്‍സാണ് കിഷന്‍ അടിച്ചെടുത്തത്. 24 ഫോറും 10 സിക്സും അടങ്ങുന്നതാണ് കിഷന്‍റെ ഇന്നിംഗ്സ്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ശിഖര്‍ ധവാനെ(3) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും കിഷനും ചേര്‍ന്ന് 290 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ മുന്നോട്ട് നയിച്ചു. 85 പന്തില്‍ സെഞ്ചുറി തികച്ച കിഷന്‍ അടുത്ത 41 പന്തില്‍ ഡബിള്‍ സെഞ്ചുറിയിലെത്തി. 49 പന്തിലാണ് കിഷന്‍ അര്‍ധസെഞ്ചുറി തികച്ചത്. അവിടെ നിന്ന് സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് 36 പന്തില്‍ സെഞ്ചുറിയിലെത്തി. 54 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വിരാട് കോലിയും കിഷനൊപ്പം മികച്ച കൂട്ടുകെട്ടില്‍ പങ്കാളിയായി. കഴിഞ്ഞ എട്ട് ഏകദിനങ്ങളില്‍ വിരാട് കോലിയുടെ ആധ്യ അര്‍ധസെഞ്ചുറിയാണിത്. 85 പന്തിലാണ് കോലി സെഞ്ചുറിയിലെത്തിയത്. ഏകദിനത്തിലെ 44-ാമത്തെയും രാജ്യാന്തര കരിയറിലെ 72-ാമത്തെയും സെഞ്ചുറിയാണ് കോലി ഇന്ന് സ്വന്തമാക്കിയത്. എബാദത്ത് ഹൊസൈന് സിക്സടിച്ചാണ് കോലി സെഞ്ചുറി തികച്ചത്.

Latest Videos

റൂട്ടിനെയും സ്മിത്തിനെയും പിന്തള്ളി ലാബുഷെയ്ന്‍; തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി; റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയെന്ന നേട്ടവും കിഷന്‍ ഇന്ന് സ്വന്തമാക്കി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച കിഷന്‍ 128 പന്തില്‍ ഡബിള്‍ അടിച്ച ക്രിസ് ഗെയ്‌ലിനെയാണ് മറികടന്നത്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 24കാരനായ കിഷന്‍ ഇന്ന് സ്വന്തമാക്കി. 26 വയസുള്ളുപ്പോള്‍ ഡബിള്‍ തികച്ച രോഹിത്തിന്‍റെ റെക്കോര്‍ഡാണ് കിഷന്‍ ഇന്ന് മറികടന്നത്. രോഹിത്തിന് പരിക്കേറ്റതോടെയാണ് കിഷന് ഇന്ന് ഏകദിന ടീമില്‍ അവസരം ലഭിച്ചത്.

ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററാണ് കിഷന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവരാണ് കിഷന് മുമ്പ് ഏകദിന ഡബിള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍.

click me!