കളിക്കുന്നത് സിഡ്നിയിലോ പെര്‍ത്തിലോ മെല്‍ബണിലോ എവിടെയായാലും എതിരാളികള്‍ പാക്കിസ്ഥാനോ ദക്ഷിണാഫ്രിക്കയോ ബംഗ്ദാദേശോ ആയാലും തന്‍റെ പ്ലേയിംഗ് ഇലവനില്‍ മാറ്റമൊന്നുമില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരാണ് പത്താന്‍റെ ടോപ് ത്രീയില്‍ ഉള്ളത്. പിന്നാലെ സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്, അശ്വിന്‍, ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര എന്നിവരാകും ഉണ്ടാകുകയെന്നും ശ്രീകാന്ത് പറ
ബറോഡ: ടി20 ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ അവസാനഘട്ട തയാറെടുപ്പിലാണ് ടീമുകളെല്ലാം. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ ഇതുവരെ ബൗണ്ടറി കടന്നിട്ടില്ലെങ്കിലും ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ കൃഷ്ണമാചാരി ശ്രീകാന്തും ഇര്‍ഫാന്‍ പത്താനും
കളിക്കുന്നത് സിഡ്നിയിലോ പെര്‍ത്തിലോ മെല്‍ബണിലോ എവിടെയായാലും എതിരാളികള്‍ പാക്കിസ്ഥാനോ ദക്ഷിണാഫ്രിക്കയോ ബംഗ്ദാദേശോ ആയാലും തന്‍റെ പ്ലേയിംഗ് ഇലവനില്‍ മാറ്റമൊന്നുമില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങളില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരാണ് പത്താന്‍റെ ടോപ് ത്രീയില്‍ ഉള്ളത്. പിന്നാലെ സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്, അശ്വിന്‍, ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര എന്നിവരാകും ഉണ്ടാകുകയെന്നും ശ്രീകാന്ത് പറഞ്ഞു.
ഒച്ചിഴയും വേഗം ഇനി നടപ്പില്ല; ബാബര്‍ അസമിനെയും മുഹമ്മദ് റിസ്‌വാനേയും പൊരിച്ച് അക്വിബ് ജാവേദ്
എന്നാല്‍ ശ്രീകാന്തിന്‍റെ അഭിപ്രായത്തോട് അല്‍പം വ്യത്യസ്തമാണ് പത്താന്‍റെ നിലപാട്. ടോപ് ഫോറില്‍ മാറ്റമില്ലെങ്കിലും അഞ്ചാം നമ്പറില്‍ ദീപക് ഹൂഡയെ കളിപ്പിക്കണമെന്നാണ് പത്താന്‍ പറയുന്നത്. ആറാം നമ്പറില്‍ ഹാര്‍ദ്ദികും ഏഴാമത് ദിനേശ് കാര്‍ത്തിക്കും വരണമെന്നും പത്താന്‍ പറയുന്നു. ചാഹല്‍, ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് തന്‍റെ പ്ലേയിംഗ് ഇലവനിലുണ്ടാകുക എന്നും പത്താന്‍ പറഞ്ഞു.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിന് പത്താന്‍റെ ടീമില്‍ ഇടമില്ലെന്നതും ശ്രദ്ധേയമാണ്. ടി20 ലോകകപ്പില്‍ അടുത്ത മാസം 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍.
ധൈര്യമുണ്ടെങ്കില്‍ അടുത്തേക്ക് വാ, സ്പൈഡര്‍ ക്യാമിനെ വെല്ലുവിളിച്ച് ചാഹല്‍, കണ്ണരുട്ടി രോഹിത്-വീഡിയോ
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Jasprit Bumrah, Bhuvneshwar Kumar, Harshal Patel, Arshdeep Singh.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ - Mohd. Shami, Shreyas Iyer, Ravi Bishnoi, Deepak Chahar.