തീയതികള്‍ കുറിച്ചുവെച്ചോളു, ഐപിഎൽ മുഴുവൻ മത്സരക്രമവും പുറത്ത്; മുംബൈ-ചെന്നൈ എൽ ക്ലാസിക്കോ ഏപ്രിൽ 14ന്

By Web Team  |  First Published Mar 25, 2024, 6:42 PM IST

രണ്ടാം ഘട്ടത്തില്‍ ഗുവാഹത്തി, ധരംശാല എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്. പഞ്ചാബ് കിംഗിസിന്‍റെ ഹോം മത്സരങ്ങളാണ് ധരംശാലയില്‍ നടക്കുക. ആര്‍സിബിയും ചെന്നൈയുമാണ് പഞ്ചാബിന്‍റെ എതിരാളികള്‍.


മുംബൈ: ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളുടെ മത്സരക്രമവും പുറത്തുവിട്ട് ബിസിസിഐ. പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ മത്സരക്രമം മാത്രമായിരുന്നു നേരത്തെ പുറത്തു വിട്ടിരുന്നത്. ഏപ്രില്‍ എട്ടിന്  ചെന്നൈ സൂപ്പര്‍ കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം നടക്കും. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം ഏപ്രില്‍ 14ന് മുംബൈയില്‍ നടക്കും.

രണ്ടാം ഘട്ടത്തില്‍ ഗുവാഹത്തി, ധരംശാല എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്. പഞ്ചാബ് കിംഗിസിന്‍റെ ഹോം മത്സരങ്ങളാണ് ധരംശാലയില്‍ നടക്കുക. ആര്‍സിബിയും ചെന്നൈയുമാണ് പഞ്ചാബിന്‍റെ എതിരാളികള്‍. രാജസ്ഥാന്‍ റോയല്‍സിന്‍റെ രണ്ടാം ഹോം ഗ്രൗണ്ടായാണ് ഗുവാഹത്തി തെരഞ്ഞെടുത്തിരിക്കുന്നത്. രാജസ്ഥാന്‍റെ അവസാന രണ്ട് ഹോം മത്സരങ്ങളാണ് ഗുവാഹത്തിയില്‍ നടക്കുക. മെയ് 15ന് പഞ്ചാബ് കിംഗ്സും 19ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായിരിക്കും ഈ മത്സരങ്ങളില്‍ രാജസ്ഥാന്‍റെ എതിരാളികള്‍.

Latest Videos

രോഹിത്-ഹാര്‍ദ്ദിക് വിവാദങ്ങള്‍ക്കിടെ ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി

ഏപ്രില്‍ 11ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും മുംബൈയില്‍ ഏറ്റുമുട്ടും. സീസണില്‍ വിരാട് കോലിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്ന ഒരേയൊരു മത്സരമാണിത്. 12 വര്‍ഷത്തിനുശേഷം ഐപിഎല്‍ ഫൈനല്‍ ചെന്നൈയിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേതയതുമുണ്ട്.

The wait is finally over! 😍

Here's the complete TATA schedule! Mark your calendars 📅 and don't miss out on the non-stop cricket excitement 🔥

Tune-in to , LIVE, Only on Star Sports pic.twitter.com/9XopOFs6ir

— Star Sports (@StarSportsIndia)

മെയ് 26ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനല്‍. 21ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യ ക്വാളിഫയര്‍ പോരാട്ടം നടക്കും. 22ന് അഹമ്മദാബാദില്‍ തന്നെയാണ് എലിമിനേറ്റര്‍ പോരാട്ടവും. രണ്ടാ ക്വാളിഫയര്‍ പോരാട്ടം 24ന് ചെന്നൈയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!