ലോകത്തെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ഐപിഎല്‍ അഥവാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ(IPL 2022) കിരീടാവകാശികള്‍ ആരെന്നറിയാന്‍ ഒരൊറ്റ പോരാട്ടം മാത്രമാണ് അവശേഷിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍(Narendra Modi Stadium) നാളെ നടക്കുന്ന കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാന്‍ റോയല്‍സ്(Gujarat Titans vs Rajasthan Royals Final) നേരിടും. വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും എത്ര സമ്മാനത്തുക ലഭിക്കും എന്ന ആകാംക്ഷ ആവേശപ്പോരിന് മുമ്പ് ആരാധകര്‍ക്കുണ്ട്.
ലോകത്തെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ഐപിഎല്‍ അഥവാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. അതിനാല്‍ സമ്മാനത്തുകയിലും മറ്റ് ടി20 ലീഗുകളേക്കാള്‍ മേല്‍ക്കോയ്‌മ ഐപിഎല്ലിനുണ്ട്. ചാമ്പ്യന്‍മാരാകുന്ന ടീമിന് 20 കോടി രൂപ ലഭിക്കും. 2008ലെ പ്രഥമ സീസണില്‍ ഇത് 4.8 കോടിയായിരുന്നു. റണ്ണേഴ്‌സ് അപ്പിന് 13 കോടിയും ലഭിക്കും. രണ്ടാം ക്വാളിഫയറില്‍ പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് കോടിയും എലിമിനേറ്ററില്‍ തോറ്റ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 6.5 കോടിയും ലഭിക്കും. ഉയര്‍ന്ന റണ്‍വേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും ഉള്‍പ്പടെയുള്ള മറ്റ് വ്യക്തിഗത പുരസ്‌കാരങ്ങളും കലാശപ്പോരിന് ശേഷം വിതരണം ചെയ്യും.
പ്രതീക്ഷയോടെ സഞ്ജുപ്പട, ഓറഞ്ച് തൊപ്പി സുരക്ഷിതമാക്കി ബട്‌ലര്‍
അഹമ്മദാബാദിൽ നാളെയാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാൻ റോയല്‍സ് കിരീടപ്പോരാട്ടം. ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ തന്‍റെ ആദ്യ കിരീടമുയര്‍ത്താം.
കലാശപ്പോരിന് മുമ്പേ ഈ സീസണിലെ ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ തന്‍റെ തലയില്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ വെടിക്കെട്ട് സെഞ്ചുറിയോടെ ബട്‌ലര്‍ക്ക് 824 റൺസായി. രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുലിന് 616 റൺസാണുള്ളത്. ലഖ്‌നൗ നേരത്തെ പുറത്തായിരുന്നു. റൺവേട്ടക്കാരിലെ ആദ്യ അഞ്ച് പേരിൽ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ ആരുമില്ല. അതുകൊണ്ടുതന്നെ ബട്‌ലറുടെ ഓറഞ്ച് ക്യാപ്പിന് ഇളക്കം തട്ടില്ല. ഈ സീസണ്‍ ഐപിഎല്ലില്‍ നാല് സെഞ്ചുറികളാണ് ഇതുവരെ ജോസ് ബട്‌ലര്‍ അടിച്ചുകൂട്ടിയത്.
IPL 2022 : സഞ്ജു വിമര്‍ശകര്‍ അറിയാന്‍; ഐപിഎല്ലില്‍ എക്കാലത്തെയും മികച്ച നേട്ടത്തിനരികെ മലയാളി താരം