സിക്സർ വീരനായ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ദുബെയെപ്പോലും സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ രോഹിത് പിന്നിലാക്കുന്നു.
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരാ സെഞ്ചുറിയോടെ റണ്‍വേട്ടയില്‍ ടോപ് ഫൈവിലെത്തിയ മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ സ്ട്രൈക്ക് റേറ്റിലും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. ആറ് മത്സരങ്ങളില്‍ 261 റണ്‍സ് നേടിയിട്ടുള്ള രോഹിത് ശര്‍മയുടെ സ്ട്രൈക്ക് റേറ്റ് 167.30 ആണ്. റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും വിരാട് കോലിക്ക് 141.77 സ്ട്രൈക്ക് റേറ്റ് മാത്രമാണുള്ളത്.
വിരാട് കോലിയെ മാത്രമല്ല, യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്നതാണ് രോഹിത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. റണ്‍വേട്ടയില്‍ കോലിക്ക് പിന്നില രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിന് 155.19 ഉം 264 റണ്‍സുമായി റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള മലയാളി താരം സഞ്ജു സാംസണ് 155.29 സ്ട്രൈക്ക് റേറ്റാണുള്ളത്. ടി20 ലോകകപ്പ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ സ്ട്രൈക്ക് റേറ്റാകട്ടെ 151.78 ആണ്.
എന്‍റെ പേരും 'മഹീന്ദ്ര' എന്നായതില്‍ ഞാനിന്ന് അഭിമാനിക്കുന്നു;ധോണിയെ വാഴ്ത്തി മഹീന്ദ്ര മുതലാളി
സിക്സർ വീരനായ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ദുബെയെപ്പോലും സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ രോഹിത് പിന്നിലാക്കുന്നു. ശിവം ദുബെയുടെ സ്ട്രൈക്ക് റേറ്റ് 163.51 ആണ്. വമ്പനടിക്ക് പേര് കൂട്ട ലഖ്നൗ താരം നിക്കോളാസ് പുരാനും പ്രഹരശേഷിയില്‍ ഹിറ്റ്‌മാന് പിന്നിലാണ്. 161.59 ആണ് പുരാന്‍റെ സ്ട്രൈക്ക്റ്റ്. റണ്‍വേട്ടയില്‍ ആദ്യ പത്തിലുള്ള സായ് സുദര്‍ശനും(127.68), ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദും(130.23), കെ എല്‍ രാഹുലുമൊന്നും(138.77) സ്ട്രൈക്ക് റേറ്റില്‍ രോഹിത്തിന് ഏറെ പിന്നിലാണ്.
Top 5 run scores this IPL.. Hitman 167 strike rate 🐯🐯 pic.twitter.com/DQnX1YddL1
— Super Sampangi🌶️ (@supersampangi)എന്നാല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ ഇരുപതില്‍ രോഹിത്തിനെക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റുള്ള താരങ്ങളുണ്ട്. ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മ(208.23), ഹെന്‍റിച്ച് ക്ലാസന്‍(193.75), ഡല്‍ഹിയുടെ ട്രൈസ്റ്റൻ സ്റ്റബ്സ്(190.90), മുംബൈയിലെ സഹ ഓപ്പണര്‍ ഇഷാന്‍ കിഷന്‍(178.64), കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന്‍(183.51) എന്നിവരാണ് ആദ്യ ഇരുപതില്‍ രോഹിത്തിന് മുന്നിലുള്ളവര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക