സ്പിന്‍ വിഭാഗത്തില്‍ നിലവില്‍ മുംബൈ തീര്‍ത്തും ദുര്‍ബലമാണ്. ഓഫ് സ്പിന്നറായ ഹൃതിക് ഷൊക്കീനെ കഴിഞ്ഞ സീസണില്‍ കുറച്ചു മത്സരങ്ങളില്‍ കളിപ്പിച്ചെങ്കിലും അടുത്ത സീസണില്‍ മുംബൈയില്‍ കളിക്കുമ്പോള്‍ ഷൊക്കീന് കാര്യമായി ഒന്നും ചെയ്യാനുണ്ടാവില്ല.
മുംബൈ: അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കുന്ന താരങ്ങളുടെയും പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ 13 താരങ്ങളെ മുംബൈ കൈവിട്ടിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് ജേസണ്‍ ബെഹന്‍ഡോര്‍ഫിനെ മാത്രമാണ് കൈമാറ്റത്തിലൂടെ മുംബൈ സ്വന്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അടുത്ത ഐപിഎല്‍ ലേലത്തില്‍ കരുതലോടെ മുന്നോട്ട് പോയില്ലെങ്കില്‍ മുംബൈ പ്രതിസന്ധിയിലാകുമെന്ന് ജാഫര്‍ പറഞ്ഞു.
അടുത്ത ഐപിഎല്ലിന് മുമ്പ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കായികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തിയില്ലെങ്കില്‍ മുംബൈ വലിയ പ്രതിസന്ധിയിലേക്ക് പോകും. ആര്‍ച്ചര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ച്ചറും ബെഹന്‍ഡോര്‍ഫും ചേര്‍ന്ന് മികച്ച പേസ് സഖ്യമാകാനുള്ള സാധ്യതയുണ്ട്. അതുപോലെ ഉത്തരാഖണ്ഡ് പേസറായ ആകാശ് മഥ്‌വാളിനെയും മുംബൈ ഒന്ന് നോക്കിവെക്കുന്നത് നന്നായിരിക്കും. കാരണം, ഭാവി വാഗ്ദാനമാണയാള്‍.
undefined
കേരളത്തില്‍ നിന്ന് സഞ്ജുവിന് ശേഷം രോഹന്‍! ഐപിഎല്‍ ടീമുകള്‍ പൊക്കികൊണ്ട് പോയാലും അത്ഭുതപ്പെടാനില്ല
എന്നാല്‍ സ്പിന്‍ വിഭാഗത്തില്‍ നിലവില്‍ മുംബൈ തീര്‍ത്തും ദുര്‍ബലമാണ്. ഓഫ് സ്പിന്നറായ ഹൃതിക് ഷൊക്കീനെ കഴിഞ്ഞ സീസണില്‍ കുറച്ചു മത്സരങ്ങളില്‍ കളിപ്പിച്ചെങ്കിലും അടുത്ത സീസണില്‍ മുംബൈയില്‍ കളിക്കുമ്പോള്‍ ഷൊക്കീന് കാര്യമായി ഒന്നും ചെയ്യാനുണ്ടാവില്ല. കുമാര്‍ കാര്‍ത്തികേയ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എങ്കിലും സ്പിന്‍ വിഭാഗത്തില്‍ അവര്‍ക്ക് പരിചയസമ്പന്നരാരും ഇല്ല. അതുകൊണ്ടുതന്നെ ലേലത്തില്‍ ബുദ്ധിപൂര്‍വം നീങ്ങേണ്ടിവരും.
ടിം ഡേവിഡിനെ കളിപ്പിക്കണമെന്നതുകൊണ്ട് കൂടുതല്‍ വിദേശ സ്പിന്നര്‍മാരെ ഇനി അവര്‍ക്ക് ടീമിലെടുക്കാനുമാവില്ല. ടിം ഡേവിഡ്, ട്രൈസ്റ്റന്‍ സ്റ്റബ്സ്, ആര്‍ച്ചര്‍, ബെഹന്‍ഡോര്‍ഫ് എന്നിവരാകുമ്പോള്‍ നാലു വിദേശ താരങ്ങളാകും. ഇന്ത്യന്‍ സ്പിന്നര്‍മാരെ സ്വന്തമാക്കുക മാത്രമാണ് മുന്നിലുള്ള സാധ്യത. എന്നാല്‍ ഇപ്പോള്‍ ടീമുകള്‍ പുറത്തുവിട്ട ലിസ്റ്റില്‍ സ്പിന്നര്‍മാര്‍ അധികമൊന്നുമില്ലെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി.
ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് കൈവിട്ട താരങ്ങള്‍: Kieron Pollard, Anmolpreet Singh, Aryan Juyal, Basil Thampi, Daniel Sams, Fabian Allen, Jaydev Unadkat, Mayank Markande, Murugan Ashwin, Rahul Buddhi, Riley Meredith, Sanjay Yadav, Tymal Mills