ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, ഇംഗ്ലണ്ട് ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുംബൈ: ഐപിഎല്‍ താരലേലത്തിന്‍റെ തീയതിയും വേദിയും ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളുടെ അടിസ്ഥാന ലേലത്തുക സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത റിഷഭ് പന്തിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് റിലീസ് ചെയ്ത കെ എല്‍ രാഹുലിനും രണ്ട് കോടി രൂപയാണ് അടിസ്ഥാനവില. രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത ആര്‍ അശ്വിനും യുസ്‌വേന്ദ്ര ചാഹലും രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 24.5 കോടി നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിനും രണ്ട് കോടിയാണ് അടിസ്ഥാന വില. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, ഇംഗ്ലണ്ട് ടീമില്‍ നിന്ന് വിരമിച്ച പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1.25 കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ് ആന്‍ഡേഴ്സണ്‍. കരിയറില്‍ ഇതുവരെ ആന്‍ഡേഴ്സണ്‍ ഐപിഎല്‍ കളിച്ചിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാക്കും സര്‍ഫറാസ് ഖാനും 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.
undefined
രണ്ട് കോടി രൂപ അടിസ്ഥാന വിലയുളള മറ്റ് ഇന്ത്യൻ താരങ്ങള്‍ ഇവരാണ്. ഖലീൽ അഹമ്മദ്, ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ, അവേശ് ഖാൻ, ഇഷാൻ കിഷൻ, മുകേഷ് കുമാർ, ഭുവനേശ്വർ കുമാർ, പ്രസിദ്ധ് കൃഷ്ണ, ടി നടരാജൻ, ദേവ്ദത്ത് പടിക്കൽ, ക്രുനാൽ പാണ്ഡ്യ ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ഐപിഎല്‍ മെഗാ താരലേലം; തീയതിയും വേദിയും കുറിച്ചു; ലേലത്തിനെത്തുക 1574 താരങ്ങള്‍
ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യൻ നഗരമായ ജിദ്ദയിലാണ് ഐപിഎല്‍ മെഗാ താരലേലം നടക്കുക. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിദേശത്ത് ഐപിഎല്‍ താരലേലം നടക്കുന്നത്. ജിദ്ദയിലെ അബാദി അൽ ജോഹർ അരീന(ബെഞ്ച്‌മാര്‍ക്ക് അരീന)യാണ് താലേലത്തിന് വേദിയാവുന്നത്. കഴിഞ്ഞ വര്‍ഷം ദുബായിലായിരുന്നു താരലേലം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക