രാജസ്ഥാനെതിരെ ഗുജറാത്തിന് തകർപ്പൻ തുടക്കം; മികച്ച പ്രകടനവുമായി ഗില്ലും സുദർശനും

Published : Apr 28, 2025, 08:04 PM ISTUpdated : Apr 28, 2025, 08:07 PM IST
രാജസ്ഥാനെതിരെ ഗുജറാത്തിന് തകർപ്പൻ തുടക്കം; മികച്ച പ്രകടനവുമായി ഗില്ലും സുദർശനും

Synopsis

ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്. 

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കം. പവർ പ്ലേ അവസാനിക്കുമ്പോൾ ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസ് എന്ന നിലയിലാണ്. 25 റൺസുമായി നായകൻ ശുഭ്മാൻ ഗില്ലും 26 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ.

ജോഫ്ര ആർച്ചറാണ് രാജസ്ഥാന് വേണ്ടി ബൌളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. ആദ്യ ഓവറിൽ ഒരു ബൌണ്ടറി സഹിതം പിറന്നത് 6 റൺസ്. മഹീഷ് തീക്ഷണ എറിഞ്ഞ രണ്ടാം ഓവറിൽ 11 റൺസ് കണ്ടെത്താൻ ഗുജറാത്ത് ബാറ്റർമാർക്ക് കഴിഞ്ഞു. മൂന്നാം ഓവറിൽ യുദ്ധവീർ സിംഗിനെ നായകൻ റിയാൻ പരാഗ് പന്തേൽപ്പിച്ചു. അവസാന രണ്ട് പന്തുകൾ ബൌണ്ടറികൾ കണ്ടെത്തിയ ഗിൽ സ്കോർ ഉയർത്തി. മൂന്ന് ഓവറുകൾ പിന്നിട്ടപ്പോൾ ടീം സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസ്. 

ജോഫ്ര ആർച്ചർ എറിഞ്ഞ നാലാം ഓവറിൽ 11 റൺസും മഹീഷ് തീക്ഷണയുടെ ഓവറിൽ 9 റൺസും പിറന്നു. സന്ദീപ് ശർമ്മ എറിഞ്ഞ 6-ാം ഓവറിൽ 6 റൺസ് കൂടി നേടിയതോടെ ഗുജറാത്ത് സ്കോർ 53ൽ എത്തി. സായ് സുദർശന്റെ ക്യാച്ച് ഷിമ്രോൺ ഹെറ്റ്മെയർ പാഴാക്കിയതും രാജസ്ഥാന് തിരിച്ചടിയായി. 

പ്ലേയിംഗ് ഇലവനുകള്‍

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷന, സന്ദീപ് ശര്‍മ്മ, യുധ്‌വീര്‍ സിംഗ്. 

ഇംപാക്ട് സബ്: ശുഭം ദുബെ, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ‌്‌വാള്‍, തുഷാര്‍ ദേശ്‌പാണ്ഡെ, കുണാല്‍ സിംഗ് റാത്തോഡ്. 

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, കരീം ജനാത്, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ. 

ഇംപാക്ട് സബ്: ഇഷാന്ത് ശര്‍മ്മ, മഹിപാല്‍ ലോറര്‍, അനൂജ് റാവത്ത്, അര്‍ഷാദ് ഖാന്‍, ദാസുന്‍ ശനക.

READ MORE: നെഞ്ചിടിച്ച് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍; ഇന്ന് തോറ്റാല്‍ ടീം പ്ലേഓഫ് കാണാതെ പുറത്താകും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി
സഞ്ജു-അഭിഷേക് സഖ്യം നല്‍കിയ വെടിക്കെട്ട് തുടക്കം ഏറ്റെടുത്ത് തിലക്-ഹാര്‍ദിക് കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം