
ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുത്തു. സാഹചര്യങ്ങൾ വിലയിരുത്താനാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് ഡൽഹി നായകൻ അക്സർ പട്ടേൽ പറഞ്ഞു. ശ്രീലങ്കൻ പേസര്‍ ദുഷ്മന്ത ചമീരയെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചപ്പോൾ അവസാന മത്സരത്തിലെ ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ലക്നൗ ഇറങ്ങുന്നത്.
പ്ലേയിംഗ് ഇലവൻ
ലക്നൗ സൂപ്പർ ജയന്റ്സ്: എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരാൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, അബ്ദുൾ സമദ്, രവി ബിഷ്‌ണോയ്, ശാർദുൽ താക്കൂർ, പ്രിൻസ് യാദവ്, ദിഗ്വേഷ് സിംഗ് രതി, ആവേശ് ഖാൻ
ഡൽഹി ക്യാപിറ്റൽസ് : അഭിഷേക് പോറെൽ, കരുൺ നായർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ (ക്യാപ്റ്റൻ), അശുതോഷ് ശർമ്മ, വിപ്രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!