
കൊൽക്കത്ത: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. പൊതുവെ ചേസിംഗിന് അനുകൂലമായ സാഹചര്യങ്ങളാണ് കൊൽക്കത്തയിലേതെന്നും പിച്ച് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കാനാണ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്നും നായകൻ അജിങ്ക്യ രഹാനെ പറഞ്ഞു. രണ്ട് മാറ്റങ്ങളുമായാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്. റഹ്മാനുള്ള ഗുര്‍ബാസ്, മൊയീൻ അലി എന്നിവര്‍ ടീമിൽ തിരിച്ചെത്തി.
പ്ലേയിംഗ് ഇലവൻ
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ഷെർഫാൻ റൂഥർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, വാഷിംഗ്ടൺ സുന്ദര്‍, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ
ഇംപാക്ട് സബ്: ഇഷാന്ത് ശർമ്മ, കരിം ജനത്, മഹിപാൽ ലോംറോര്‍, അനുജ് റാവത്ത്, അര്‍ഷാദ് ഖാൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: സുനിൽ നരെയ്ൻ, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പർ), അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, മൊയീൻ അലി, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുൺ ചക്രവര്‍ത്തി
ഇംപാക്ട് സബ്: മനീഷ് പാണ്ഡെ, അംഗ്ക്രിഷ് രഘുവൻഷി, അനുകുൽ റോയ്, റോവ്മാൻ പവൽ, ലുവ്നിത് സിസോഡിയ
READ MORE: ഐപിഎൽ 2025; ഈഡനിൽ കൊൽക്കത്ത - ഗുജറാത്ത് ആവേശപ്പോര്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!