ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് സണ്‍റൈസേഴ്സ്; ഇഷാന്‍ കിഷന്‍റെ ആനമണ്ടത്തരം; വിക്കറ്റല്ല, റിവ്യൂ എടുക്കാതെ മടങ്ങി

Published : Apr 23, 2025, 08:12 PM ISTUpdated : Apr 23, 2025, 08:54 PM IST
ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് സണ്‍റൈസേഴ്സ്; ഇഷാന്‍ കിഷന്‍റെ ആനമണ്ടത്തരം; വിക്കറ്റല്ല, റിവ്യൂ എടുക്കാതെ മടങ്ങി

Synopsis

സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ ഇഷാന്‍ കിഷന്‍റെ ആന മണ്ടത്തരം, ബാറ്റില്‍ പന്ത് കൊള്ളാഞ്ഞിട്ടും വിക്കറ്റാണെന്ന് കരുതി റിവ്യൂ എടുക്കാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി 

ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണിലെ സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാടകീയ രംഗങ്ങള്‍. സണ്‍റൈസേഴ്സ് ബാറ്റര്‍ ഇഷാന്‍ കിഷന്‍ ബാറ്റില്‍ ഉരസാത്ത പന്തില്‍ റിവ്യൂ എടുക്കാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. അതേസമയം സണ്‍റൈസേഴ്സ് ഹൈദരാബാദ് മുന്‍നിര പവര്‍പ്ലേയില്‍ തകര്‍ന്നടിയുകയും ചെയ്തു. പവര്‍പ്ലേയില്‍ 24-4 എന്ന സ്കോറിലേ സണ്‍റൈസേഴ്സ് ഹൈദരാബാദ് എത്തിയുള്ളൂ.

സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ ആദ്യ പന്തിലായിരുന്നു നാടകീയ സംഭവം. പേസര്‍ ദീപക് ചഹാറിന്‍റെ ആദ്യ പന്തില്‍ ഇഷാന്‍ കിഷന്‍റെ ലെഗ് സൈഡിലൂടെ പോയ പന്ത് വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെള്‍ട്ടണിന്‍റെ കൈകളിലെത്തി. പന്ത് കിഷന്‍റെ ബാറ്റിലുരസി എന്ന് സംശയമുയര്‍ന്നു. എന്നിട്ടും ബൗളറും വിക്കറ്റ് കീപ്പറും കാര്യമായി അപ്പീല്‍ ചെയ്തില്ല. എങ്കിലും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ശക്തമായ അപ്പീലിന് മുന്നില്‍ ഫീല്‍ഡ് അംപയര്‍ വിരലുകള്‍ ഉയര്‍ത്തി. റിവ്യൂവിന് പോലും നില്‍ക്കാതെ ഇഷാന്‍ കിഷന്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഇത് വിക്കറ്റ് അല്ലായെന്ന് അള്‍ട്രാ എഡ്‌ജില്‍ തെളിഞ്ഞു. കിഷനെ കടന്നുപോകുമ്പോള്‍ പന്ത് ബാറ്റില്‍ ഉരസിയിരുന്നില്ല. നാല് പന്തുകള്‍ ക്രീസില്‍ നിന്ന ദീപക് ചാഹര്‍ ഒരു റണ്ണേ നേടിയുള്ളൂ. 

മത്സരത്തില്‍ പവര്‍പ്ലേയ്ക്കിടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് നാല് വിക്കറ്റ് നഷ്ടമായി. 4.1 ഓവറിനിടെ 13 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ തന്നെ സണ്‍റൈസേഴ്സിന്‍റെ നാലുപേര്‍ മടങ്ങി. നാല് കളിക്കാരും രണ്ടക്കം കണ്ടില്ല എന്നതും പ്രത്യേകത. ട്രാവിസ് ഹെഡ് (4 പന്തില്‍ 0), അഭിഷേക് ശര്‍മ്മ (8 പന്തില്‍ 8), ഇഷാന്‍ കിഷന്‍ (4 പന്തില്‍ 1), നിതീഷ് കുമാര്‍ റെഡ്ഡി (6 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു സ്കോറുകള്‍. പേസര്‍മാരായ ദീപക് ചഹാറും ട്രെന്‍ഡ് ബോള്‍ട്ടും രണ്ട് വീതം വിക്കറ്റ് പവര്‍പ്ലേയില്‍ മുംബൈ ഇന്ത്യന്‍സിനായി സ്വന്തമാക്കി. 

Read more: കണ്ണീരണിഞ്ഞ് ഐപിഎല്ലും; പഹല്‍ഗാം ഭീകരാക്രമണം അപലപിച്ച് ക്യാപ്റ്റന്‍മാര്‍, താരങ്ങള്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്