ഇന്നലെ രണ്ടാം സ്ഥാനത്തായിരുന്ന മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാര്‍ യാദവ് 199 റണ്‍സുമായി മൂന്നാം സ്ഥാനത്തായപ്പോള്‍ ഗുജറാത്ത് താരം സായ് സുദര്‍ശന്‍ 191 റണ്‍സുമായി നാലാം സ്ഥാനത്തേക്ക് വീണു.
ലക്നൗ: ഐപിഎൽ റണ്‍വേട്ടയിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി ലക്നൗ താരം നിക്കോളാസ് പുരാന്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ വെടിക്കെട്ട് സെഞ്ചുറിയാണ് പുരാന്‍റെ ഒന്നാം സഥാനം ഉറപ്പിചത്. അഞ്ച് മത്സരങ്ങളില്‍ 288 റണ്‍സുമായാണ് പുരാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എന്നാല്‍ പുരാന്‍റെ ഓറഞ്ച് ക്യാപ്പിന് ഭീഷണിയായി മറ്റൊരു സഹതാരം തൊട്ടുപിന്നിലുണ്ട്.ലക്നൗ ഓപ്പണറായ മിച്ചല്‍ മാര്‍ഷാണ് 265 റണ്‍സുമായി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
ഇന്നലെ രണ്ടാം സ്ഥാനത്തായിരുന്ന മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാര്‍ യാദവ് 199 റണ്‍സുമായി മൂന്നാം സ്ഥാനത്തായപ്പോള്‍ ഗുജറാത്ത് താരം സായ് സുദര്‍ശന്‍ 191 റണ്‍സുമായി നാലാം സ്ഥാനത്തേക്ക് വീണു.ലക്നൗവിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെ 184 റണ്‍സുമായി ടോപ് ഫൈവിലെത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍(168), ജോസ് ബട്‌ലര്‍(166), വിരാട് കോലി(164), രജത് പാട്ടീദാര്‍(161), പ്രിയാന്‍ഷ് ആര്യ(158) എന്നിവരാണ് ആദ്യ പത്തിലുള്ളത്. ഇന്നലെ ചെന്നൈക്കെതിരെ നേടിയ സെഞ്ചുറിയാണ് പ്രിയാന്‍ഷ് ആര്യയെ ടോപ് 10ല്‍ എത്തിച്ചത്.
രാജസ്ഥാൻ നായകന്‍ സഞ്ജു സാംസണ്‍ ആദ്യ 15ല്‍ നിന്ന് പുറത്തായപ്പോൾ ഹെന്‍റിച്ച് ക്ലാസന്‍(152), തിലക് വര്‍മ(151), ട്രാവിസ് ഹെഡ്(148), ശുഭ്മാന്‍ ഗില്‍(146), രചിന്‍ രവീന്ദ്ര(145) എന്നിവരാണ് ആദ്യ പതിനഞ്ചിലുള്ളത്.
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം നൂര്‍ അഹമ്മദ് 11 വിക്കറ്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോള്‍ ഖലീല്‍ അഹമ്മദ് 10 വിക്കറ്റുമായി രണ്ടാം സ്ഥാനത്തിയതാണ് പ്രധാന മാറ്റം.ഹാര്‍ദ്ദിക് പാണ്ഡ്യ(10), മുഹമ്മദ് സിറാജ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ഒമ്പത് വിക്കറ്റുമായി നാലു മുതല്‍ ആറ് സ്ഥാനങ്ങളിലുളളപ്പോള്‍ സായ് കിഷോറും ജോഷ് ഹേസല്‍വുഡും ഏഴും എട്ടും സ്ഥാനങ്ങളിലുണ്ട്. ഏഴ് വിക്കറ്റ് വീതം വീഴ്ത്തിയ ദിഗ്‌വേഷ് റാത്തിയും ക്രുനാല്‍ പാണ്ഡ്യയുമാണ് ആദ്യ പത്തിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക