50 അടിച്ചശേഷം സൂര്യകുമാറിന്‍റെ പ്രത്യേക തരം ആക്ഷനെടുത്ത് തിലക് വര്‍മ, പക്ഷെ എല്ലാം വെറുതെയായി

By Web Team  |  First Published Mar 28, 2024, 12:04 PM IST

ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ആണ് കാൾമ(calma) എന്നറിയപ്പെടുന്ന ഈ പ്രത്യേക ആംഗ്യം ആദ്യം കാണിച്ച കായിക താരങ്ങളിലൊരാള്‍.


ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈയുടെ പോരാട്ടം നയിച്ചത് യുവതാരം തിലക് വര്‍മയായിരുന്നു. 34 പന്തില്‍ 64 റണ്‍സടിച്ച തിലകിന്‍റെ പോരാട്ടമാണ് ഹൈദരാബാദിന്‍റെ മനസില്‍ തീ കോരിയിട്ടത്. തുടക്കത്തില്‍ പതുക്കെ കളിച്ച തിലക് താളം കണ്ടെത്തിയതോടെ തലങ്ങും വിലങ്ങും അടി തുടങ്ങി. ഇതോടെ ഹൈദരാബാദ് ആശങ്കയിലുമായി. ജയദേവ് ഉനദ്ഘട്ടിനെ ബൗണ്ടറി കടത്തി 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചശേഷം തിലക് വര്‍മ ഡ്രസ്സിംഗ് റൂമിനെ നോക്കി പറഞ്ഞത് മേ ഹൂം നാ...ഒന്നും പേടിക്കേണ്ടെന്നായിരുന്നു.

2020ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റ് ചെയ്യുമ്പോള്‍ സൂര്യകുമാര്‍ യാദവും സമാനമായ ആംഗ്യം ഡ്രസ്സിംഗ് റൂമിനെ നോക്കി കാണിച്ചിരുന്നു. ശാന്തമായിരിക്കു ഞാനില്ലേ എന്നാണ് അന്ന് സൂര്യ ഡ്രസ്സിംഗ് റൂമിനെ നോക്കി പറഞ്ഞ‌ത്. അന്ന് പറഞ്ഞതുപോലെ സൂര്യ മുംബൈക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയും ചെയ്തു.

Latest Videos

undefined

ക്ലാസൻ വെടിക്കെട്ടിൽ സഞ്ജു വീണു,റൺവേട്ടയിൽ കുതിച്ചുയർന്ന് യുവതാരങ്ങൾ; സ്ട്രൈക്ക് റേറ്റിൽ മുന്നിൽ ചെന്നൈ താരം

ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ആണ് കാൾമ (calma) എന്നറിയപ്പെടുന്ന ഈ പ്രത്യേക ആംഗ്യം ആദ്യം കാണിച്ച കായിക താരങ്ങളിലൊരാള്‍. ഇന്നലെ 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച തിലക് വര്‍മക്ക് പക്ഷെ അടുത്ത 10 പന്തില്‍ നേടാനായത് 14 റണ്‍സ് മാത്രമായിരുന്നു. ഒടുവില്‍ പാറ്റ് കമിന്‍സിന്‍റെ പന്തില്‍ പുറത്തായ തിലകിന് സൂര്യയെ പോലെ മുംബൈയെ ജയത്തിലെത്തിക്കാനായില്ല.

pic.twitter.com/ujusHNhuDx

— Bangladesh vs Sri Lanka (@Hanji_CricDekho)

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെന്‍റിച്ച് ക്ലാസന്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ ഐപിഎല്ലിലെ എക്കാലത്തെയും വലിയ ടീം സ്കോറായ 277 റണ്‍സിലെത്തിയപ്പോള്‍ മുംബൈയുടെ മറുപടി 20 ഓവറില്‍ 246 റണ്‍സിലൊതുങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!