പേസ് ബൗളിംഗ് യൂണിറ്റ് തന്നെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രധാന തലവേദന. പരിക്ക് മാറിയെത്തുന്ന ഇംഗ്ലീ ജോഫ്രാ ആർച്ചറും പഴയ മികവിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഓസ്ട്രേലിയയുടെ ജേസൺ ബെഹ്‌റൻഡോർഫും ദക്ഷിണാഫ്രിക്കയുടെ ഡ്വാൻ യാൻസനുമാണ് മറ്റ് വിദേശ പേസർമാർ.
മുംബൈ: ഐപിഎല്ലിനൊരുങ്ങുന്ന മുംബൈ ഇന്ത്യൻസിന് ഇത്തവണ ഏറ്റവും വലിയ തിരിച്ചടി പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്കാണ്. വിദേശതാരങ്ങൾ എത്താൻ വൈകുന്നതിനാൽ ഇത്തവണ മുംബൈയ്ക്ക് തുടക്കവും വെല്ലുവിളിയാകും. ഐപിഎൽ ചരിത്രത്തിൽ മുംബൈയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ കണ്ടത്. വെറും നാല് വിജയവുമായി അവസാനസ്ഥാനത്ത്.ഇത്തവണ താരലേലത്തിൽ മികച്ച നേട്ടമുണ്ടാക്കാത്തതിന് പുറമെ ജസ്പ്രീത് ബുംറ കൂടി പരിക്കേറ്റ് പുറത്തായതോടെ കൂടുതൽ പരുങ്ങലിലായ അവസ്ഥയിലാണ് മുംബൈ ക്യാംപ്.
പരിക്കേറ്റ ഓസീസ് പേസര്‍ ജൈ റിച്ചാർഡ്സനും നേരത്തെ പുറത്തായിരുന്നു. പേസ് ബൗളിംഗ് യൂണിറ്റ് തന്നെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രധാന തലവേദന. പരിക്ക് മാറിയെത്തുന്ന ഇംഗ്ലീ ജോഫ്രാ ആർച്ചറും പഴയ മികവിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഓസ്ട്രേലിയയുടെ ജേസൺ ബെഹ്‌റൻഡോർഫും ദക്ഷിണാഫ്രിക്കയുടെ ഡ്വാൻ യാൻസനുമാണ് മറ്റ് വിദേശ പേസർമാർ. ടിം ഡേവിഡ്, ഡെവാൾഡ് ബ്രെവിസ് എന്നിവർ വിദേശ താരങ്ങളുടെ സ്ലോട്ടിൽ സ്ഥാനം ഉറപ്പാക്കുമെന്നതിനാൽ ബൗളിംഗിൽ ഇന്ത്യൻ താരങ്ങളിലേക്ക് തന്നെ അവസരമെത്തും.
undefined
വനിതാ ഐപിഎല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം;ആദ്യ കിരീടം സ്വന്തമാക്കാന്‍ മുംബൈയും ഡല്‍ഹിയും
എന്നാൽ ജസ്പ്രീത് ബുംറയ്ക്ക് പകരം വയ്ക്കാവുന്ന ഇന്ത്യൻ പേസർമാർ ടീമിലില്ലെന്നതാണ് യാഥാർത്ഥ്യം. നിലവിലെ സാഹചര്യത്തിൽ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്‍റെ പ്രകടനം നിർണായകമാകും.ഏപ്രിൽ രണ്ടിന് ആർസിബിക്കെതിരെയാണ് സീസണിൽ മുംബൈയുടെ ആദ്യ മത്സരം. നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഇടംപിടിച്ചതിനാൽ ഡെവാൾഡ് ബ്രവിസിനെയും ട്രിസ്റ്റാൻ സ്റ്റബ്സിനെയും ആദ്യ മത്സരത്തില്‍ മുംബൈയ്ക്ക് ലഭിക്കില്ല.ഏപ്രിൽ മൂന്നിന് മാത്രമേ ഇരുവരും ടീമിനൊപ്പം ചേരൂ. മലയാളി താരം വിഷ്ണു വിനോദും ഇത്തവണ അവസരം പ്രതീക്ഷിച്ച് ടീമിലുണ്ട്.
മുംബൈ ഇന്ത്യന്‍സ് ടീം: രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ജോഫ്ര ആർച്ചർ, ടിം ഡേവിഡ്, മുഹമ്മദ് അർഷാദ് ഖാൻ, രമൺദീപ് സിംഗ്, ഹൃത്വിക് ഷോക്കീൻ, അർജുൻ ടെന്‍ഡുൽക്കർ, ട്രിസ്റ്റൺ സ്റ്റബ്‌സ്, കുമാർ കാർത്തികേയ, ജേസൺ ബെഹ്‌റൻഡോർഫ്, കാമറോൺ ഗ്രീൻ,പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, വിഷ്ണു വിനോദ്, ഷംസ് മുലാനി, നെഹാൽ വാധേര, രാഘവ് ഗോയൽ.