ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിന് ത്രില്ലര്‍ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഗുജറാത്ത് ടൈറ്റന്‍സ് ഇരട്ട പ്രഹരം നല്‍കി. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ദേവോണ്‍ കോണ്‍വേയുടെ സ്റ്റംപ് മുഹമ്മദ് ഷമി പിഴുതു. ആറ് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് കോണ്‍വേ നേടിയത്. എന്നാല്‍ ഇതിന് ശേഷം ജോഷ്വാ ലിറ്റിലിനെ അടിച്ചുതകര്‍ത്ത റുതുരാജ് ഗെയ്‌ക്‌വാദും ഷമിക്ക് തിരിച്ചടി നല്‍കി മൊയീന്‍ അലിയും സിഎസ്‌കെയ്‌ക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ ആറാം ഓവറില്‍ റാഷിദ് ഖാനെ പന്തേല്‍പിച്ച പാണ്ഡ്യയുടെ തന്ത്രം വിജയിച്ചു. 17 പന്ത് നേരിട്ട അലി 23 റണ്‍സുമായി വിക്കറ്റിന് പിന്നില്‍ സാഹയുടെ ക്യാച്ചില്‍ മടങ്ങി.
പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 51-2 എന്ന സ്കോറിലാണ് ചെന്നൈ. റുതുരാജ് ഗെയ്‌ക്‌വാദും(24*), ബെന്‍ സ്റ്റോക്‌സുമാണ്(1*) ക്രീസില്‍. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇലവന്‍: ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, ബെന്‍ സ്റ്റോക്‌സ്, അമ്പാട്ടി റായുഡു, മൊയീന്‍ അലി, ശിവം ദുബെ, എം എസ് ധോണി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചഹാര്‍, രാജ്‌വര്‍ധന്‍ ഹങര്‍ഗേക്കര്‍.
ഇംപാക്‌ട് പ്ലെയേര്‍സ്: തുഷാര്‍ ദേശ്‌പാണ്ഡെ, സുഭ്രന്‍ഷു സേനാപതി, ഷെയ്‌ഖ് റഷീദ്, അജിങ്ക്യ രഹാനെ, നിഷാ സിന്ധു.
ഗുജറാത്ത് ടൈറ്റന്‍സ് ഇലവന്‍: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), കെയ്‌ന്‍ വില്യംസണ്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍, അല്‍സാരി ജോസഫ്.
ഇംപാക്‌ട് പ്ലെയേര്‍സ്: ബി സായ് സുന്ദരേശന്‍, ജയന്ത് യാദവ്, മൊഹിത് ശര്‍മ്മ, അഭിനവ് മനോഹര്‍, കെ എസ് ഭരത്
ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് മഞ്ഞമയം; തിങ്ങിനിറഞ്ഞ് 'തല' ഫാന്‍സ്- ചിത്രങ്ങള്‍