ഐപിഎല്‍: ഗുജറാത്തിന്‍റെ രണ്ട് താരങ്ങളെ സ്വന്തമാക്കി കൊല്‍ക്കത്ത; ആര്‍സിബി പേസറെ റാഞ്ചി മുംബൈ

By Gopala krishnan  |  First Published Nov 13, 2022, 11:52 AM IST

അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റഹ്മാനുള്ള ഗുര്‍ബാസ് കഴിഞ്ഞ സീസണില്ർ ഗുജറാത്ത് ടീം അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ഓപ്പണര്‍ ജേസര്‍ റോയ്ക്ക് പകരമാണ് ഗുര്‍ബാസ് കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടീമിലെത്തിയത്.


കൊല്‍ക്കത്ത: ഐപിഎല്ലില്‍ നിനിര്‍ത്തുന്ന കളിക്കാരുടെയും ഒഴിവാക്കുന്നവരുടെയും പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുക്കെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനെയും അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനായി 13 മത്സരങ്ങളില്‍ കളിച്ച ലോക്കി പെര്‍ഗൂസന്‍ 12 വിക്കറ്റ് വീഴ്ത്തിയിരുന്നു.

അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റഹ്മാനുള്ള ഗുര്‍ബാസ് കഴിഞ്ഞ സീസണില്ർ ഗുജറാത്ത് ടീം അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ഓപ്പണര്‍ ജേസര്‍ റോയ്ക്ക് പകരമാണ് ഗുര്‍ബാസ് കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടീമിലെത്തിയത്.

Latest Videos

ഐപിഎല്‍ ലേലം അടുത്തമാസം കൊച്ചിയില്‍

കഴിഞ്ഞ സീസണില്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററില്ലാതിരുന്ന കൊല്‍ക്കത്തക്കായി ഷെല്‍ഡണ്‍ ജാക്സണാണ് പല മത്സരങ്ങളിലും വിക്കറ്റ് കീപ്പറായത്. ഓസീസ് പേസറായ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 75 ലക്ഷം രൂപക്കാണ് ബെഹ്രന്‍ഡോര്‍ഫിനെ ആര്‍സിബി ടീമിലെത്തിച്ചത്. 2018ലും ബെഹ്രന്‍ഡോര്‍ഫ് മുംബൈ ഇന്ത്യന്‍സിനായി അഞ്ച് മത്സരങ്ങളില്‍ കളിച്ച് അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളിലും മുഖ്യ പങ്കുവഹിച്ച വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കഴിഞ്ഞ ദിവസം മുംബൈ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊള്ളൈാര്‍‍ഡിന് പുറമെ ഫാബിയന്‍ അലന്‍, ടൈമല്‍ മില്‍സ്, മായങ്ക് മാര്‍ക്കണ്ഡെ, ഹൃത്വിക് ഷൗക്കീന്‍ എന്നിവരെയും മുംബൈ ഒഴിവാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഐപിഎല്‍ താരലേലം: ഡല്‍ഹി കാപിറ്റല്‍സ് സൂപ്പര്‍ താരം ഉള്‍പ്പെടെ അഞ്ച് പേരെ ഒഴിവാക്കിയേക്കും

ഈ മാസം 15നാണ് നിലനിര്‍ത്തുന്ന താരങ്ങളുടെയും കൈവിടുന്ന താരങ്ങളുടെയും അന്തിമ പട്ടിക ടീമുകള്‍ ബിസിസിഐക്ക് സമര്‍പ്പിക്കേണ്ടത്. അടുത്തമാസം കൊച്ചിയിലാണ് ഐപിഎല്‍ ലേലം.

click me!