തലയില്ലാതെ കൊല്‍ക്കത്ത, റസല്‍ വെടിക്കെട്ടില്‍ പ്രതീക്ഷ, കൂട്ടിന് ഷാക്കിബും; ടീം, സാധ്യതാ ഇലവന്‍, മത്സരക്രമം

By Web Team  |  First Published Mar 28, 2023, 12:49 PM IST

ക്യാപ്റ്റന്‍ മാത്രമല്ല, ഇത്തവണ പുതിയ പരിശീലകനുമായാണ് കൊല്‍ക്കത്ത വരുന്നത്. മറ്റ് ടീമുകളെല്ലാം വിദേശ പരിശീലകരെ ആശ്രയിക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ചന്ത്രകാന്ദ് പണ്ഡിറ്റാണ് കൊല്‍ക്കത്തയുടെ പരിശീലകന്‍.


കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ പന്തെറിയും മുമ്പെ തലപോയ അവസ്ഥയിലാണ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഈ സീസണില്‍ ടീമിനെ നയിക്കാനെത്തുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ശ്രേയസിന്‍റെ അഭാവത്തില്‍ നിതീഷ് റാണയാണ് ഇത്തവണ കൊല്‍ക്കത്തയെ നയിക്കുന്നത്. രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള കൊല്‍ക്കത്തക്ക് പുതിയ നായകനു കീഴില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

പുതിയ കോച്ച്

Latest Videos

undefined

ക്യാപ്റ്റന്‍ മാത്രമല്ല, ഇത്തവണ പുതിയ പരിശീലകനുമായാണ് കൊല്‍ക്കത്ത വരുന്നത്. മറ്റ് ടീമുകളെല്ലാം വിദേശ പരിശീലകരെ ആശ്രയിക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ചന്ത്രകാന്ദ് പണ്ഡിറ്റാണ് കൊല്‍ക്കത്തയുടെ പരിശീലകന്‍. ബ്രെണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് പരിശീലകനായി പോയതോടെയാണ് ചന്ത്രകാന്ദ് പണ്ഡിറ്റിനെ കൊല്‍ക്കത്ത പരിശീലനായി തെരഞ്ഞെടുത്തത്. മുന്‍ ഇന്ത്യന്‍ ടീം ബൗളിംഗ് പരിശീലകനായ ഭരത് അരുണ്‍ ആണ് കൊല്‍ക്കത്തയുടെ ബൗളിംഗ് പരിശീലകന്‍.

ബാറ്റിംഗിലെ അസ്ഥിരത

പതിവുപോലെ കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിര ഇത്തവണയും ആകര്‍ഷകമല്ല. ശ്രേയസിന്‍റെ അഭാവത്തില്‍ ക്യാപ്റ്റന്‍ നിതീഷ് റാണക്കൊപ്പം ഒരു കൂട്ടം ഇന്ത്യന്‍ താരങ്ങളിലാണ് കൊല്‍ക്കത്തയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ. റിങ്കു സിംഗ്,വെങ്കടേഷ് അയ്യര്‍, എന്‍ ജഗദീശന്‍, മന്‍ദീപ് സിംഗ്, അനുകൂല്‍ റോയ് എന്നിവരാണ് ബാറ്റിംഗ് നിരയിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

ഓള്‍ റൗണ്ട് കരുത്ത്

ആന്ദ്രെ റസലിനൊപ്പം ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍റെ മിന്നും ഫോമിലാണ് കൊല്‍ക്കത്തയുടെ പ്രധാന പ്രതീക്ഷ. ഷാക്കിബും റസലും ആദ്യ ഇലവനില്‍ ഇടം നേടിയാല്‍ ബാറ്റിംഗിലും ബൗളിംഗിലും കൊല്‍ക്കത്തയുടെ കുറേ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. പക്ഷെ രണ്ടുപേരെയും ഒരേസമയം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കൊല്‍ക്കത്തക്കാവുമോ എന്നാണ് കണ്ടറിയേണ്ട്.

കാരണം, സുനില്‍ നരെയ്ന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥിര സാന്നിധ്യമായതിന്‍ ഷാക്കിബിനെയും റസലിനെയും കളിപ്പിച്ചാല്‍ പിന്നീട് ഒരു വിദേശ താരത്തെ കൂടിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനാകു. ന്യൂസിലന്‍ഡ് നായകന്‍ ടിം സൗത്തിയോ ലോക്കി ഫെര്‍ഗൂസനോ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ബാറ്റിംഗ് നിരയില്‍ പൂര്‍ണമായും ഇന്ത്യന്‍ താരങ്ങളെ കൊല്‍ക്കത്തക്ക് ആശ്രയിക്കേണ്ടിവരും.

വിക്കറ്റ് കാക്കാന്‍ ആരെത്തും

വിക്കറ്റ് കീപ്പറായി മൂന്ന് കളിക്കാരാണ് കൊല്‍ക്കത്തയിലുള്ളത്. ബംഗ്ലാദേശിന്‍റെ ലിറ്റണ്‍ ദാസ്, അഫ്ഗാനിസ്ഥാന്‍റെ റഹ്മാനുള്ള ഗുര്‍ബാസ്, എന്‍ ജഗദീശന്‍ എന്നിവര്‍. ഇവരില്‍ ആരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കും എന്നതും കൊല്‍ക്കത്തക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്.

മുംബൈ നല്‍കുന്ന ആശ്വാസം

ഇത്തവണത്തെ മത്സരക്രമം അനുസരിച്ച് മുംബൈ ഇന്ത്യന്‍സിനെ ഒരു തവണ മാത്രം നേരിട്ടാല്‍ മതിയെന്ന ആശ്വാസം കൊല്‍ക്കത്തക്കുണ്ട്. മുംബൈയുമായി കളിച്ച 31 മത്സരങ്ങളില്‍ 22ലും കൊല്‍ക്കത്ത തോറ്റിട്ടുണ്ട്. ഒമ്പത് വിജയങ്ങള്‍ മാത്രമാണ് കൊല്‍ക്കത്തക്കുള്ളത്. അതുപോലെ ലഖ്നൗ, ഡല്‍ഹി, രാജസ്ഥാന്‍ ടീമുകള്‍ക്കെതിരെയും ഓരോ തവണ മാത്രമാണ് കൊല്‍ക്കത്തക്ക് മത്സരിക്കേണ്ടത്. ഏപ്രില്‍ ഒന്നിന് പ‍ഞ്ചാബ് കിംഗ്സിനെതിരെ ആണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

കൊല്‍ക്കത്ത ടീം: വെങ്കിടേഷ് അയ്യർ, റഹ്മാനുള്ള ഗുർബാസ്, ശ്രേയസ് അയ്യർ (പരിക്ക്), നിതീഷ് റാണ, റിങ്കു സിംഗ്, മൻദീപ് സിംഗ്, എൻ ജഗദീശൻ, ലിറ്റൺ ദാസ്, ആന്ദ്രെ റസൽ, അനുകുൽ റോയ്, ഡേവിഡ് വീസ്, ഷാക്കിബ് അൽ ഹസൻ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, സുയാഷ് ചക്രവർത്തി, താക്കൂർ, ലോക്കി ഫെർഗൂസൺ, ടിം സൗത്തി, ഹർഷിത് റാണ, ഉമേഷ് യാദവ്, വൈഭവ് അറോറ, കുൽവന്ത് ഖെജ്‌രോലിയ.

കൊൽക്കത്ത സാധ്യതാ പ്ലേയിംഗ് ഇലവൻ: വെങ്കിടേഷ് അയ്യർ, ലിറ്റൺ ദാസ്/റഹ്മാനുള്ള ഗുർബാസ്, നിതീഷ് റാണ, ആന്ദ്രെ റസൽ റിങ്കു സിംഗ്, എന്‍ ജഗദീശൻ, ഷാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ടിം സൗത്തി, വരുൺ ചക്രവർത്തി.

കൊല്‍ക്കത്തയുടെ മത്സരക്രമം

01-Apr-23        3:30 PM    PBKS vs KKR    PCA IS Bindra Stadium, Mohali
06-Apr-23        7:30 PM    KKR vs RCB      Eden Gardens, Kolkata
09-Apr-23        3:30 PM    GT vs KKR        Narendra Modi Stadium, Ahmedabad
14-Apr-23        7:30 PM    KKR vs SRH      Eden Gardens, Kolkata
16-April-23      3:30 PM    MI vs KKR         MI vs KKR    Wankhede Stadium, Mumbai
20-Apr-23        7:30 PM    DC vs KKR        Arun Jaitley Stadium, Delhi
23-Apr-23        7:30 PM    KKR vs CSK      Eden Gardens, Kolkata
26-Apr-23        7:30 PM    RCB vs KKR      M.Chinnaswamy Stadium, Bengaluru
29-Apr-23        3:30 PM    KKR vs GT        Eden Gardens, Kolkata
04-May-23       7:30 PM    SRH vs KKR      Rajiv Gandhi International Stadium, Hyderabad
08-May-23       7:30 PM    KKR vs PBKS    Eden Gardens, Kolkata
11-May-23       7:30 PM   KKR vs RR         Eden Gardens, Kolkata
14-May-23    7:30 PM    CSK vs KKR        MA Chidambaram Stadium, Chennai
20-May-23    7:30 PM    KKR vs LSG        Eden Gardens, Kolkata

 

 

click me!