ഷായ്‌ക്കും വാര്‍ണര്‍ക്കും പുറമെ മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍, റോവ്‌മാന്‍ പവല്‍, റൈലി റൂസ്സോ എന്നിവരും ടീമിന്‍റെ ബാറ്റിംഗ് കരുത്ത്
ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഏറ്റവും വലിയ അഭാവം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. കാര്‍ അപകടത്തില്‍ പരിക്കേറ്റ പന്തിന് പകരം ആര് വിക്കറ്റ് കീപ്പറാകും എന്നാണ് ഡല്‍ഹി മാനേജ്‌മെന്‍റിന്‍റെ തലപുകയ്ക്കുന്ന ഒരു ചോദ്യം. റിഷഭ് ടീമിലില്ലാത്തപ്പോഴും നല്ല വെടിക്കെട്ടിന് ശേഷിയുള്ള ബാറ്റിംഗ് നിര ക്യാപ്റ്റല്‍സിനുണ്ട് എന്നതൊരു വസ്‌തുതയാണ്. അതേസമയം ടീമിന് ആശങ്കകളും നിലനില്‍ക്കുന്നു.
കരുത്തും കുറവുകളും
undefined
പൃഥ്വി ഷായുടെ ഫോമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഏറ്റവും വലിയ കരുത്ത്. രഞ്ജി ട്രോഫിയില്‍ 10 ഇന്നിംഗ്‌സില്‍ 59.50 ശരാശരിയിലും 92.39 സ്ട്രൈക്ക് റേറ്റിലും 595 റണ്‍സ് ഷാ നേടിയിരുന്നു. അസമിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി(379) നേടി. രഞ്ജി ട്രോഫി ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. സയിദ് മുഷ്‌താഖ് അലി ട്രോഫിയ്ല്‍ 2022-23 സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനുമായി പൃഥ്വി ഷാ. 181.42 സ്ട്രൈക്ക് റേറ്റില്‍ 332 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഷാ-വാര്‍ണര്‍ ഓപ്പണിംഗ് സഖ്യത്തിന്‍റെ കൂട്ടുകെട്ട് ഡല്‍ഹി ക്യാപിറ്റല്‍സിന് നിര്‍ണായകമാകും. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് വാര്‍ണര്‍. ഷായ്‌ക്കും വാര്‍ണര്‍ക്കും പുറമെ മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍, റോവ്‌മാന്‍ പവല്‍, റൈലി റൂസ്സോ എന്നിവരും ടീമിന്‍റെ ബാറ്റിംഗ് കരുത്ത്. അടുത്തിടെ ഇന്ത്യക്കെതിരെ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു മാര്‍ഷ്. ലോവര്‍ ഓര്‍ഡറില്‍ മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍ എന്നിവരും കരുത്താകും.
സീസണിന് മുന്നോടിയായി കെ എസ് ഭരതിനെ കൈവിട്ടതോടെ സര്‍ഫറാസ് ഖാന്‍, ഫിലിപ് സാള്‍ട്ട്, മനീഷ് പാണ്ഡെ എന്നിവരാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നിലുള്ള വിക്കറ്റ് കീപ്പര്‍ ഓപ്‌ഷനുകള്‍. ഇവരില്‍ പാര്‍ട്‌ടൈമര്‍മാരായ സര്‍ഫറാസിനും പാണ്ഡെയ്‌ക്കും വിക്കറ്റ് പിന്നാലെ പരിചയക്കുറവ് പ്രതിസന്ധിയാണേല്‍ സാള്‍ട്ട് ബാറ്റ് കൊണ്ട് ഫോമിലല്ല എന്നതും ടീമിന് ആശങ്കയാണ്. മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റാല്‍ ഉപയോഗിക്കാന്‍ പറ്റുന്ന പകരക്കാരന്‍ ഓള്‍റൗണ്ടറും ടീമിലില്ല. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ ആന്‍റിച്ച് നോര്‍ക്യ, ലുങ്കി എന്‍ഗിഡി എന്നിവരും ബംഗ്ലാ പേസര്‍ മുസ്‌താഫിസൂര്‍ റഹ്‌മാനും സീസണിന്‍റെ തുടക്കത്തിലുണ്ടാവില്ല എന്ന തിരിച്ചടിയും ക്യാപിറ്റല്‍സിനുണ്ട്. ഇതോടെ കുല്‍ദീപ് യാദവ്, ചേതന്‍ സക്കരിയ, കമലേഷ് നാഗര്‍കോട്ടി, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍ എന്നീ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം സീസണിന്‍റെ തുടക്കത്തില്‍ നിര്‍ണായകമാകും. റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഡല്‍ഹി ടീമിനെ ഇക്കുറി നയിക്കുക.
ഡല്‍ഹി ക്യാപിറ്റല്‍സ് സ്‍ക്വാഡ്
റിഷഭ് പന്ത്(പുറത്ത്), ഡേവിഡ് വാർണർ(ക്യാപ്റ്റന്‍), ഖലീല്‍ അഹമ്മദ്, യാഷ് ദുള്‍, അമാന്‍ ഹക്കീം ഖാന്‍, പ്രവീണ്‍ ദുബേ, സർഫറാസ് ഖാന്‍, കുല്‍ദീപ് യാദവ്, ലളിത് യാദവ്, മിച്ചല്‍ മാർഷ്, മുകേഷ് കുമാർ, മുസ്താഫിസൂർ റഹ്മാന്‍, കമലേഷ് നാഗർകോട്ടി, ലുങ്കി എന്‍ഗിഡി, ആന്‍റിച് നോർക്യ, വിക്കി ഒസ്ത്വാല്‍, മനീഷ് പാണ്ഡെ, റിപാല്‍ പട്ടേല്‍, അക്സർ പട്ടേല്‍, റോവ്മാന്‍ പവല്‍, റൈലി റൂസോ, ഫില്‍ സാള്‍ട്ട്, ചേതന്‍ സക്കരിയ, ഇഷാന്ത് ശർമ്മ, പൃഥ്വി ഷാ.
മത്സരക്രമം
April 4– Delhi Capitals vs Gujarat Titans, Delhi (7:30 PM IST)
April 8– Rajasthan Royals vs Delhi Capitals, Guwahati (3:30 PM IST)
April 11– Delhi Capitals vs Mumbai Indians, Delhi (7:30 PM IST)
April 15– Royal Challengers Bangalore vs Delhi Capitals, Bengaluru (3:30 PM IST)
April 20– Delhi Capitals vs Kolkata Knight Riders, Delhi (7:30 PM IST)
April 24– Sunrisers Hyderabad vs Delhi Capitals, Hyderabad (7:30 PM IST)
April 29– Delhi Capitals vs Sunrisers Hyderabad, Delhi (7:30 PM IST)
May 2– Gujarat Titans vs Delhi Capitals, Ahmedabad (7:30 PM IST)
May 6– Delhi Capitals vs Royal Challengers Bangalore, Delhi (7:30 PM IST)
May 10– Chennai Super Kings vs Delhi Capitals, Chennai (7:30 PM IST)
May 13– Delhi Capitals vs Punjab Kings, Delhi (7:30 PM IST)
May 17– Punjab Kings vs Delhi Capitals, Dharamsala (7:30 PM IST)
May 20– Delhi Capitals vs Chennai Super Kings, Delhi (3:30 PM IST)
ഒരാള്‍ സഞ്ജു സാംസണ്‍; രാജസ്ഥാന്‍ റോയല്‍സിന്‍റെ വിധിയെഴുതുക മൂന്ന് താരങ്ങള്‍