ആരാധകരെ കരയിച്ച് വില്യംസണിന്‍റെ പരിക്ക്; മത്സരങ്ങള്‍ നഷ്‌ടമാകും, ഗുജറാത്തിന് ആശങ്ക

By Web Team  |  First Published Apr 1, 2023, 11:43 AM IST

കെയ്‌ന്‍ വില്യംസണിന്‍റെ പരിക്കിനെ കുറിച്ച് പ്രതികരിച്ച് ന്യൂസിലന്‍ഡ്, ഗുജറാത്ത് ടൈറ്റന്‍ ടീമുകളുടെ പരിശീലകര്‍


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വലിയ ആശങ്കയായി ന്യൂസിലന്‍ഡ് താരം കെയ്‌ന്‍ വില്യംസണിന്‍റെ പരിക്ക്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ കാല്‍മുട്ടിന് പരിക്കേറ്റ വില്യംസണ് മത്സരങ്ങള്‍ നഷ്‌ടമാകും എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈക്കെതിരെ വില്യംസണ് ബാറ്റിംഗിന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ സായ് സുന്ദരേശന്‍ ഇംപാക്‌ട് പ്ലെയറായി പകരം ഇറങ്ങി. കാല്‍മുട്ടിലെ പരിക്ക് മുമ്പും കെയ്‌ന്‍ വില്യംസണെ വലച്ചിട്ടുണ്ട്. 

പരിശീലകരുടെ വാക്കുകള്‍

Latest Videos

'പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇപ്പോള്‍ പറയാനാവില്ല. അടുത്ത 24-48 മണിക്കൂറില്‍ വില്യംസണ്‍ നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും' എന്നും ന്യൂസിലന്‍ഡ‍് പരിശീലകന്‍ ഗാരി സ്റ്റെഡ്, വില്യംസണുമായി സംസാരിച്ച ശേഷം വ്യക്തമാക്കി. 'അതേസമയം പരിക്ക് കണ്ടിട്ട് അത്ര നല്ല സൂചനയല്ല നല്‍കുന്നത്, ഫിസിയോമാര്‍ പരിശോധിച്ചുവരികയാണ്. കെയ്‌ന്‍ വില്യംസണ്‍ ഓക്കെയാവുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാതെ വിശദീകരിക്കാന്‍ കഴിയില്ല. ആര്‍ക്കും ശുഭകരമായ കാഴ്‌ച അല്ല അദേഹത്തിന്‍റെ പരിക്ക്. കെയ്‌നും ഞങ്ങള്‍ക്കും പരിക്ക് വലിയ തിരിച്ചടിയാണ്' എന്നും ഗുജറാത്ത് ടൈറ്റന്‍സ് മുഖ്യ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തില്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ സിക്‌സര്‍ ശ്രമം ബൗണ്ടറിലൈനില്‍ ഉയര്‍ന്ന് ചാടി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ലാന്‍ഡിംഗിനിടെ വില്യംസണിന്‍റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ബൗണ്ടറിക്ക് മുകളിലൂടെ ചാടി പന്ത് കൈക്കലാക്കിയെങ്കിലും ഉള്ളിലേക്ക് തട്ടിയിട്ട് ലാന്‍ഡിംഗ് ചെയ്യാനുള്ള ശ്രമം പിഴയ്ക്കുകയും കാല്‍മുട്ടിന് പരിക്കേല്‍ക്കുകയുമായിരുന്നു. മൈതാനത്ത് ഏറെനേരം വേദന കൊണ്ട് വില്യംസണ്‍ പുളയുന്നത് കണ്ടു. ഫിസിയോമാര്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം താങ്ങിപ്പിടിച്ചാണ് കെയ്‌ന്‍ വില്യംസണെ ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോയത്. 

കെ എല്‍ രാഹുലിന് പഴി തീര്‍ക്കാന്‍ സുവര്‍ണാവസരം; ആകാംക്ഷ നിറച്ച് ലഖ്‌നൗ-ഡൽഹി മത്സരം

click me!