കെ എല്‍ രാഹുലിന് പഴി തീര്‍ക്കാന്‍ സുവര്‍ണാവസരം; ആകാംക്ഷ നിറച്ച് ലഖ്‌നൗ-ഡൽഹി മത്സരം

By Web Team  |  First Published Apr 1, 2023, 11:11 AM IST

സ്ട്രൈക്ക് റേറ്റിനെ കുറിച്ചുള്ള പഴി തീര്‍ക്കാന്‍ നായകൻ കെ എല്‍ രാഹുലിന് പുതിയ അവസരം


ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശനിയാഴ്‌ചത്തെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഡൽഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ വരും. ലഖ്‌നൗവിൽ ഇന്ന് രാത്രി 7.30നാണ് മത്സരം. അരങ്ങേറ്റ സീസണിൽ പ്ലേ ഓഫിലെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ഹോം ഗ്രൗണ്ടിൽ ആദ്യമായാണ് ഇറങ്ങുന്നത്.

സ്ട്രൈക്ക് റേറ്റിനെ കുറിച്ചുള്ള പഴി തീര്‍ക്കാന്‍ നായകൻ കെ എല്‍ രാഹുലിന് പുതിയ അവസരം. ഇംപാക്‌ട് പ്ലെയര്‍ നിയമം കണക്കിലെടുത്ത് മൂന്ന് വിദേശതാരങ്ങളുമായി ലഖ്‌നൗ കളി തുടങ്ങാനാണ് സാധ്യത. 16 കോടിക്ക് ടീമിലെത്തിച്ച നിക്കോളാസ് പുരാന്‍ മധ്യനിരയിൽ കരുത്തായേക്കും. സ്ഥിരം നായകൻ റിഷഭ് പന്ത് ഇല്ലെങ്കിലും ഐപിഎൽ കിരീടം ഉയര്‍ത്തിയിട്ടുള്ള ഡേവിഡ് വാര്‍ണര്‍ തലപ്പത്തുള്ളത് ഡൽഹിക്ക് ആശ്വാസമാണ്. പൃഥ്വി ഷായും മിച്ചൽ മാര്‍ഷും മികച്ച ഫോമിലുണ്ട്. ഓൾറൗണ്ടര്‍മാര്‍ അധികം ഇല്ലെങ്കിലും ഇംപാക്ട് പ്ലെയര്‍ നിയമത്തിലൂടെ പോരായ്‌മ മറികടക്കാമെന്നാകും പരിശീലകന്‍ പോണ്ടിംഗിന്‍റെ കണക്കുകൂട്ടൽ.

Latest Videos

ദക്ഷിണാഫ്രിക്ക-നെതര്‍ലന്‍ഡ്‌സ് ഏകദിന പരമ്പര പൂര്‍ത്തിയാകാത്തതിനാൽ ക്വിന്‍റൺ ഡി കോക്ക് ലഖ്‌നൗ ടീമിലും ആന്‍‌റിച്ച് നോര്‍കിയ, ലുങ്കി എൻഗിഡി എന്നിവര്‍ ഡൽഹി നിരയിലും ഇന്നുണ്ടാകില്ല. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്‌ക്വാഡ്

കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ആവേശ് ഖാന്‍, ആയുഷ് ബദേനി, ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കെ ഗൗതം, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, കെയ്‌ല്‍ മയേഴ്‌സ്, അമിത് മിഥ്ര, മൊഹ്‌സീന്‍ ഖാന്‍, നവീന്‍ ഉള്‍ ഹഖ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയി, ഡാനിയേല്‍ സാംസ്, കരണ്‍ ശര്‍മ്മ, റൊമാരിയോ ഷെഫേര്‍ഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, സ്വപ്‌നില്‍ സിംഗ്, ജയ്‌ദേവ് ഉനദ്‌കട്ട്, മനന്‍ വോറ, മാര്‍ക്ക് വുഡ്, മായങ്ക് യാദവ്, യാഷ് താക്കൂര്‍, യുദ്‌വീന്‍ സിംഗ്. 

ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌ക്വാഡ്

റിഷഭ് പന്ത്(പുറത്ത്), ഡേവിഡ് വാർണർ(ക്യാപ്റ്റന്‍), ഖലീല്‍ അഹമ്മദ്, യാഷ് ദുള്‍, അമാന്‍ ഹക്കീം ഖാന്‍, പ്രവീണ്‍ ദുബേ, സർഫറാസ് ഖാന്‍, കുല്‍ദീപ് യാദവ്, ലളിത് യാദവ്, മിച്ചല്‍ മാർഷ്, മുകേഷ് കുമാർ, മുസ്താഫിസൂർ റഹ്മാന്‍, കമലേഷ് നാഗർകോട്ടി, ലുങ്കി എന്‍ഗിഡി, ആന്‍‍റിച് നോർക്യ, വിക്കി ഒസ്ത്വാല്‍, മനീഷ് പാണ്ഡെ, റിപാല്‍ പട്ടേല്‍, അക്സർ പട്ടേല്‍, റോവ്മാന്‍ പവല്‍, റൈലി റൂസോ, ഫില്‍ സാള്‍ട്ട്, ചേതന്‍ സക്കരിയ, ഇഷാന്ത് ശർമ്മ, പൃഥ്വി ഷാ. 

പഞ്ചാബ് പഞ്ചറാക്കുമോ കൊല്‍ക്കത്തയെ; ടീം വിവരങ്ങള്‍, കാണാനുള്ള വഴികള്‍, ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സ്

click me!