IPL 2022: ഇന്ന് വാര്‍ണറുടെ പ്രതികാരമോ, ആകാംക്ഷയോടെ ആരാധകര്‍

By Gopalakrishnan C  |  First Published May 5, 2022, 5:50 PM IST

ഐപിഎല്ലില്‍ സൺറൈസേഴ്സിന് കിരീടം സമ്മാനിച്ച ആദ്യത്തെയും അവസാനത്തെയും നായകനായ വാര്‍ണര്‍  ടീമിന്‍റെ ചരിത്രത്തില്‍ റൺവേട്ടയിൽ ഒന്നാമനുമാണ്. ഓറഞ്ച് ആര്‍മിക്കായി 95 കളിയിൽ 4014 റൺസടിച്ചുകൂട്ടിയ ഡേവിഡ് വാര്‍ണര്‍, ക്രീസിനുപുറത്തും സൺറൈസേഴ്സ് ആരാധകരുടെ ഇഷ്ടതാരമായിരുന്നു.


മുംബൈ: ഐപിഎല്ലില്‍(IPL 2022) സണ്‍റൈസേഴ്സ് ഹൈദരാബാദും(Sunrisers Hyderabad) ഡൽഹി ക്യാപിറ്റല്‍സും(DC vs SRH) സീസണിലാധ്യമായി ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഡല്‍ഹി ഓപ്പണറായ ഡേവിഡ് വാര്‍ണര്‍(David Warner) ആകും ഇന്ന് ആരാധകരുടെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ സീസണില്‍ അപമാനിച്ച് ഒഴിവാക്കിയ ഹൈരാബാദിനെതിരെ ഡൽഹി ജേഴ്സിയിൽ വാര്‍ണറിന്‍റെ ആദ്യ മത്സരമാണിത്.

ഐപിഎല്ലില്‍ സൺറൈസേഴ്സിന് കിരീടം സമ്മാനിച്ച  ഒരേയൊരു നായകനായ വാര്‍ണര്‍  ടീമിന്‍റെ ചരിത്രത്തില്‍ റൺവേട്ടയിൽ ഒന്നാമനുമാണ്. ഓറഞ്ച് ആര്‍മിക്കായി 95 കളിയിൽ 4014 റൺസടിച്ചുകൂട്ടിയ ഡേവിഡ് വാര്‍ണര്‍, ക്രീസിനുപുറത്തും സൺറൈസേഴ്സ് ആരാധകരുടെ ഇഷ്ടതാരമായിരുന്നു.

Latest Videos

2014 മുതൽ തുടര്‍ച്ചയായി ആറ് സീസണുകളില്‍ 500ലധികം റൺസ് നേടിയ വാര്‍ണര്‍ക്ക് കഴിഞ്ഞ വര്‍ഷം പക്ഷെ അടിതെറ്റി. എട്ട് കളികളിൽ 195 റൺസ് മാത്രം നേടിയ ഓസ്ട്രേലിയന്‍ ഓപ്പണറെ ഒറ്റ സീസണിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ടീം മാനേജ്മെന്‍റ് കൈവിട്ടു. ആദ്യം നായകന സ്ഥാനത്തു നിന്നും പിന്നീട് ടീമില്‍ നിന്നും വാര്‍ണറെ ഒഴിവാക്കി.

ടീമിൽ നിന്ന് ഒഴിവാക്കിയതിനുപിന്നാലെ ഗ്രൗണ്ടിലേക്ക് വരുന്നതിൽ നിന്ന് വിലക്കിയതോടെ പലമത്സരങ്ങളും ഗ്യാലറിയിൽ ഇരുന്നു കാണേണ്ടിവന്നു വാര്‍ണര്‍ക്ക്. കഴിഞ്ഞ സീസണില്‍ ദുബായില്‍ നടന്ന രണ്ടാം പാദത്തില്‍ ഗ്യാലറിയിലിരുന്ന ഹൈദരാബാദിന്‍റെ മത്സരം കാണുന്ന വാര്‍ണര്‍ സങ്കക്കാഴ്ചയായിരുന്നു ആരാധകര്‍ക്ക്.

ടീം ഉടമയോടും ഗ്രൗണ്ട്സ്മാനോടും അദ്ദേഹം പെരുമാറുക ഒരുപോലെ, ഇന്ത്യന്‍ ഇതിഹാസത്തെക്കുറിച്ച് സഞ്ജു

ഐപിഎല്ലിലേറ്റ മുറിവിന് പിന്നാലെ പലര്‍ക്കുമുള്ള മറുപടിയെന്നോണം ഓസ്ട്രേലിയ കിരീടം നേടിയ ട്വന്‍റി 20 ലോകകപ്പിൽ ടൂര്‍ണമെന്‍റിലെ താരമായി വാര്‍ണര്‍ ശക്തമായി തിരിച്ചുവന്നു. ഇത്തവണ ഐപിഎല്‍ താരലേലത്തിലൂടെ കൂടുമാറിയ വാര്‍ണര്‍ ആണ് ഇന്ന് ക്യാപിറ്റല്‍സിന്‍റെ കരുത്ത്. 156.21 സ്ട്രൈക്ക് റേറ്റിൽ 264 റൺസുമായി ടീം ടോപ്സ്കോറര്‍. ഹൈദരാബാദ് കൈവിട്ടതിന് ശേഷമുള്ള ആദ്യ പോരില്‍ റാഷിദ് ഖാന്‍ ഗുജറാത്തിന്‍റെ വിജയശിൽപ്പിയായി.ഇന്ന് വാര്‍ണര്‍ക്ക് പ്രതികാരത്തിനുള്ള ഊഴം

click me!