ഇന്നലെ മുംബൈയുടെ വിജയത്തിനായി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരുന്നു. ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പെ ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയുടെ സന്ദേശം തനിക്ക് ലഭിച്ചിരുന്നുവെന്ന് മത്സരശേഷം ടിം ഡേവിഡ് പറഞ്ഞു.
മുംബൈ: ഐപിഎല്ലില്‍(IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിന്(MI vs DC) ജീവന്‍മരണപ്പോരാട്ടമായിരുന്നു. ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന ഡല്‍ഹിക്ക് പക്ഷെ അതിന് കഴിഞ്ഞില്ല. ഡല്‍ഹി തോറ്റതോടെ നെറ്റ് റണ്‍റേറ്റില്‍ പുറകിലായിട്ടും 16 പോയന്‍റുള്ള ആര്‍സിബി പ്ലേ ഓഫിലെ നാലാമത്തെ ടീമായി.
മുംബൈക്കെതിരെ ജയിച്ചിരുന്നെങ്കില്‍ ഡല്‍ഹിക്കും ആര്‍സിബിക്കൊപ്പം 16 പോയന്‍റാവുമായിരുന്നു. ആര്‍സിബിയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ടായിരുന്നത് അവര്‍ക്ക് അനുകൂലഘടകവുമായിരുന്നു. എന്നാല്‍ വിജയപ്രതീക്ഷയിലായിരുന്ന ഡല്‍ഹിയുടെ സ്വപ്നങ്ങള്‍ ബൗണ്ടറി കടത്തിയത് മധ്യനിരയില്‍ മുംബൈക്കായി തകര്‍ത്തടിച്ച ടിം ഡേവിഡായിരുന്നു. 11 പന്തില്‍ നാല് സിക്സും രണ്ട് ഫോറും പറത്തിയ ഡേവിഡ് 34 റണ്‍സടിച്ചപ്പോള്‍ ഡല്‍ഹിക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നു.
ടിം ഡേവിഡിനെതിരെ ഡിആര്‍എസ് എടുക്കാന്‍ മടിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി റിഷഭ് പന്ത്
ഇന്നലെ മുംബൈയുടെ വിജയത്തിനായി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരുന്നു. ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പെ ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയുടെ സന്ദേശം തനിക്ക് ലഭിച്ചിരുന്നുവെന്ന് മത്സരശേഷം ടിം ഡേവിഡ് പറഞ്ഞു. ഫാഫും വിരാട് കോലിയും മാക്സ്‌വെല്ലും മുംബൈയുടെ നീല ജേഴ്സി ധരിച്ചുകൊണ്ടു നിക്കുന്ന ചിത്രമാണ് ഫാഫ് അയച്ചതെന്നും ഇത് താന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പിന്നീട് പുറത്തുവിടുമെന്നും ഡേവിഡ് വ്യക്തമാക്കി.
വിജയത്തോടെ ടൂര്‍ണമെന്‍റ് അവസാനിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും വിക്കറ്റ് കുറച്ചു ഫ്ലാറ്റാണെങ്കിലും സ്ലോ ബോളുകള്‍ വളരെ പതുക്കെയാണ് ബാറ്റിലേക്ക് വരൂവെന്നും ബാറ്റിംഗിനിറങ്ങും മുമ്പ് ഇഷാന്‍ കിഷന്‍ പറഞ്ഞിരുന്നുവെന്നും ഡേവിഡ് പറഞ്ഞു.
റിഷഭ് പന്തിന്‍റെ പിഴവിന് വലിയ വില കൊടുത്ത് ഡല്‍ഹി,നഷ്ടമായത് പ്ലേ ഓഫ് ബര്‍ത്ത്
സിംഗപ്പൂരില്‍ ജനിച്ച ടിം ഡേവിഡ് പിന്നീട് ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. വമ്പനടികള്‍ക്ക് പേരുകേട്ട ഡേവിഡിനെ ഐപിഎല്‍ താരലേലത്തില്‍ 8.25 കോടി രൂപ മുടക്കിയാണ് മുംബൈ ടീമിലെടുത്തത്. ആദ്യ മത്സരങ്ങളില്‍ ഡേവിഡിന് പകരം കെയ്റോണ്‍ പൊള്ളാര്‍ഡിനാണ് മുംബൈ അവസരം നല്‍കിയത്. എന്നാല്‍ പൊള്ളാര്‍ഡിന് ഇത്തവണ തിളങ്ങാനാവാഞ്ഞതോടെയാണ് മുംബൈ ഡേവിഡിനെ അന്തിമ ഇലവനില്‍ കളിപ്പിച്ചത്.