ഫൈനലിന് മാത്രമാണ് റിസര്‍വ ദിനമുള്ളത്. റിസര്‍വ് ദിനത്തിലും കളി നടത്താന്‍ കഴിയാതിരുന്നാലെ ഫൈനലില്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവരൂ. എന്നാല്‍ ക്വാളിഫയറിനും എലിമിനേറ്ററിനും റിസര്‍വ് ദിനമില്ല.
മുംബൈ: ഐപിഎല്ലില്‍(IPL 2022) ഒന്നാം ക്വാളിഫയറിനും എലിമിനേറ്ററിനും വേദിയാവുന്ന കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നു. നാളെ നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും പോരിനിറങ്ങുമ്പോള്‍ ആരാധകരുടെ പ്രധാന ആശങ്കയും ഇതു തന്നെയാണ്. മത്സരം നടക്കുമോ എന്നത്.
ഐപിഎല്‍ ക്വാളിഫയറില്‍ മഴയോ മറ്റ് കാരണങ്ങളാലോ ഒറ്റ പന്തും പോലും എറിയാനാവാത്ത സാഹചര്യം വന്നാല്‍ എങ്ങനെയാവും വിജയികളെ തീരുമാനിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. നിശ്ചിത സമയത്ത് കളി നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ സൂപ്പര്‍ ഓവറായിരിക്കും വിജയിയെ തീരുമാനിക്കുക.
'എവിടെ വേണേലും ബാറ്റ് ചെയ്യാം'; രാജസ്ഥാന്‍ റോയല്‍സ് താരത്തിന് ഗാവസ്‌കറുടെ പ്രശംസ
ഫൈനലിന് മാത്രമാണ് റിസര്‍വ ദിനമുള്ളത്. റിസര്‍വ് ദിനത്തിലും കളി നടത്താന്‍ കഴിയാതിരുന്നാലെ ഫൈനലില്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവരൂ. എന്നാല്‍ ക്വാളിഫയറിനും എലിമിനേറ്ററിനും റിസര്‍വ് ദിനമില്ല.
മത്സരം നടക്കേണ്ട സമയം കഴിഞ്ഞ് രണ് മണിക്കൂര്‍ കൂടി കളി നടത്താന്‍ പറ്റുമോ എന്ന് പരിശോധിക്കും. മഴയോ മറ്റ് കാരണങ്ങളാലോ മത്സരം തുടങ്ങാന്‍ താമസിച്ചാല്‍ 9.40വരെ മത്സരം തുടങ്ങാനാവുമോ എന്ന് പരിശോധിക്കും. ഫൈനലിനും ഇത് ബാധകമാണ്. ഫൈനല്‍ എട്ടു മണിക്ക് തുടങ്ങുന്നതിനാല്‍ 10.10വരെ മത്സരം സാധ്യമാണോ എന്ന് പരിശോധിക്കും. 10.10ന് തുടങ്ങിയാലും ഓവറുകള്‍ വെട്ടിക്കുറക്കില്ല. എന്നാല്‍ രണ്ട് സ്ട്രാറ്റജിക് ടൈം വെട്ടിക്കുറച്ചേക്കും.
'അവനെ ടി20 ലോകകപ്പ് ടീമിലെടുത്താല്‍ പൊളിക്കും'; ഇന്ത്യന്‍ ബാറ്ററെക്കുറിച്ച് മാത്യു ഹെയ്ഡന്‍
പ്ലേ ഓഫില്‍ ഇരു ടീമിനും അഞ്ചോവര്‍ വീതമെങ്കിലും ബാറ്റ് ചെയ്യാനുള്ള സാഹചര്യമില്ലെങ്കില്‍ മാത്രമെ സൂപ്പര്‍ ഓവര്‍ പരിഗണിക്കൂ. അഞ്ചോവര്‍ കളിയാണെങ്കില്‍ ടൈം ഔട്ട് ഉണ്ടായിരിക്കില്ല. 11.56ന് എങ്കിലും അഞ്ചോവര്‍ മത്സരം നടത്താന്‍ സാധ്യമാവുമെങ്കില്‍ അങ്ങനെയാകും വിജയികളെ തീരുമാനിക്കുക. ഇന്നിംഗ്സ് ബ്രേക്ക് 10 മിനിറ്റായിരിക്കും.
അഞ്ചോവര്‍ മത്സരവും സാധ്യമായില്ലെങ്കില്‍ സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ പ്ലേ ഓഫിനും എലമിനേറ്ററിനും സൂപ്പര്‍ ഓവറിലൂടെ വിജയിയെ തീരുമാനിക്കും. 12.50നാവും സൂപ്പര്‍ ഓവര്‍ സാധ്യമാവുമെങ്കില്‍ കളിക്കുക. സൂപ്പര്‍ ഓവറും സാധ്യമല്ലെങ്കില്‍ ലീഗ് റൗണ്ടില്‍ ഒന്നാമത് എത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.