കഴിഞ്ഞ മത്സരം കളിച്ച ഡല്‍ഹി നാല് മാറ്റങ്ങള്‍ വരുത്തി. ഓപ്പണര്‍ പൃഥ്വി ഷാക്ക് പകരം മന്‍ദീപ് സിംഗ് ഡല്‍ഹി ടീമിലെത്തിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം റിപാല്‍ പട്ടേലും ചേതന്‍ സക്കറിയക്ക് പകരം ഖലീല്‍ അഹമ്മദും ആന്‍റിച്ച് നോര്‍ക്യയും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Delhi Capitals vs Sunrisers Hyderabad) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. പേസര്‍ കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, സീന്‍ ആബട്ട് എന്നിവര്‍ ഇന്ന് ഹൈദരാബാദിനായി സീസണില്‍ അരങ്ങേറ്റം കുറിക്കുന്നു.
പരിക്കേറ്റ നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറിനും പകരമാണ് കാര്‍ത്തിക് ത്യാഗിയും ശ്രേയസ് ഗോപാലും ടീമിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തി മാര്‍ക്കോ ജാന്‍സന് പകരമാണ് സീന്‍ ആബട്ട് ടീമിലെത്തിയത്. കഴിഞ്ഞ മത്സരം കളിച്ച ഡല്‍ഹി നാല് മാറ്റങ്ങള്‍ വരുത്തി. ഓപ്പണര്‍ പൃഥ്വി ഷാക്ക് പകരം മന്‍ദീപ് സിംഗ് ഡല്‍ഹി ടീമിലെത്തിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം റിപാല്‍ പട്ടേലും ചേതന്‍ സക്കറിയക്ക് പകരം ഖലീല്‍ അഹമ്മദും ആന്‍റിച്ച് നോര്‍ക്യയും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി.
🚨 Team News
4⃣ changes for as Mandeep Singh, Ripal Patel, Khaleel Ahmed & Anrich Nortje named in the team.
3⃣ changes for as Shreyas Gopal, Kartik Tyagi & Sean Abbott picked in the team.
Follow the match ▶️ https://t.co/0T96z8GzHj | pic.twitter.com/3BkNlaaJiA
ജയം അനിവാര്യമായ പോരാട്ടത്തിന് ഡല്‍ഹിയും ഹൈദരാബാദും മൈതാനത്തെത്തുമ്പോള്‍ ഇരു ടീമുകളും തമ്മിലുള്ള മുന്‍ കണക്കുകളില്‍ ഡല്‍ഹിക്ക് മേല്‍ സണ്‍റൈസേഴ്‌സിന് നേരിയ മേല്‍ക്കോയ്‌മ അവകാശപ്പെടാം. എന്നാല്‍ സമീപകാല ചരിത്രം വ്യത്യസ്തമാണ്. ഐപിഎല്‍ ചരിത്രത്തില്‍ 20 മത്സരങ്ങളിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ടീമുകള്‍ മുഖാമുഖം വന്നിട്ടുള്ളത്. ഇത് സണ്‍റൈസേഴ്‌സ് 11 ഉം ക്യാപിറ്റല്‍സ് 9ഉം മത്സരങ്ങള്‍ വീതം ജയിച്ചു. അവസാന അഞ്ചില്‍ മൂന്ന് ജയങ്ങള്‍ ഡല്‍ഹിക്കൊപ്പമായിരുന്നു. രണ്ടെണ്ണം സണ്‍റൈസേഴ്‌സ് ജയിച്ചു.
ഒൻപത് കളിയിൽ അഞ്ച് ജയമുള്ള ഹൈദരാബാദിന് പത്തും നാല് ജയമുള്ള ഡൽഹിക്ക് എട്ടും പോയിന്‍റാണ് ഇതുവരെയുള്ള സമ്പാദ്യം. തുടർതോൽവി നേരിട്ട ഹൈദരാബാദിനും ഒന്നിടവിട്ട കളികളിൽ തോൽക്കുന്ന ഡൽഹിക്കും ശേഷിക്കുന്ന കളികളെല്ലാം ജയിച്ചാലേ അവസാന നാലിലെത്താൻ കഴിയൂ.
Delhi Capitals (Playing XI): David Warner, Mandeep Singh, Mitchell Marsh, Rishabh Pant(w/c), Lalit Yadav, Rovman Powell, Ripal Patel, Shardul Thakur, Kuldeep Yadav, Khaleel Ahmed, Anrich Nortje.
Sunrisers Hyderabad (Playing XI): Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Shreyas Gopal, Bhuvneshwar Kumar, Sean Abbott, Kartik Tyagi, Umran Malik.