നായകൻ കെയ്ന്‍ വില്യംസൺ, ഏയ്ഡന്‍ മർക്രാം, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, എന്നിവരുടെ പ്രകടനവും നിർണായകം. ഉമ്രാൻ മാലിക്കിന്‍റെ അതിവേഗത്തിലും ഭുവനേശ്വർ കുമാർ, ടി നടരാജൻ എന്നിവരുടെ കൃത്യതയിലും ഹൈദരാബാദിന് പ്രതീക്ഷയേറെ
മുംബൈ: ഐപിഎല്ലില്‍ തോറ്റ് തുടങ്ങിയ ഹൈദരാബാദും വിജയവഴിയിലെത്തിയ ലഖ്നൗവും ഐപിഎല്ലിൽ ഇന്ന് നേർക്കുനേർ(SRH vs LSG).മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. കഴിഞ്ഞ സീസണിൽ നിന്ന് ഏറെയെന്നും മുന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ആദ്യ കളിയിൽ ഹൈദരാബാദിന്‍റെ പ്രകടനം. ഐപിഎല്ലിൽ തുടർച്ചയായി പൂജ്യത്തിന് പുറത്താവുന്ന നിക്കോളാസ് പുരാനും പ്രതിഭയോട് നീതിപുലർത്താത്ത അബ്ദുൽ സമദും അവസരത്തിനൊത്ത് ഉയർന്നാലേ രക്ഷയുള്ളൂ.
നായകൻ കെയ്ന്‍ വില്യംസൺ, ഏയ്ഡന്‍ മർക്രാം, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, എന്നിവരുടെ പ്രകടനവും നിർണായകം. ഉമ്രാൻ മാലിക്കിന്‍റെ അതിവേഗത്തിലും ഭുവനേശ്വർ കുമാർ, ടി നടരാജൻ എന്നിവരുടെ കൃത്യതയിലും ഹൈദരാബാദിന് പ്രതീക്ഷയേറെ. കടലാസിൽ കരുത്തരാണ് കെ എൽ രാഹുലിന്‍റെ ലഖ്നൗ. ക്വിന്‍റൺ ഡി കോക്കും, മനീഷ് പാണ്ഡേയും എവിൻ ലൂയിസനും ക്രീസിലുറച്ചാൽ റൺസിനെക്കുറിച്ച് ആശങ്കവേണ്ട.
undefined
ഒറ്റക്കളിയിലൂടെ താരമായ ആയുഷ് ബദോനിയും ഓൾറൗണ്ടർമാരായ ക്രുനാൽ പണ്ഡ്യയും ദീപക് ഹൂഡയും ജേസൺ ഹോൾഡറും ലഖ്നൗവിന്‍റെ കരുത്തുകൂട്ടും. എന്നാൽ ആവേശ് ഖാൻ, രവി ബിഷ്ണോയ്, ദുഷ്മന്ത ചമീര എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയുടെ പ്രകടനം കാത്തിരുന്ന് കാണണം.
സണ്‍റൈസേഴ്സ് ഹൈദരാബാദ് സാധ്യതാ ടീം: Kane Williamson (C), Abhishek Sharma, Rahul Tripathi, Aiden Markram, Nicholas Pooran, Abdul Samad, Washington Sundar, Romario Shepherd, Bhuvneshwar Kumar, T Natarajan, Umran Malik.
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ടീം: KL Rahul (C), Quinton de Kock (WK), Manish Pandey, Evin Lewis, Deepak Hooda, Ayush Badoni, Krunal Pandya, Jason Holder, Ravi Bishnoi, Dushmantha Chameera, Avesh Khan.