ഐപിഎല്ലില്‍ തുടക്കത്തിലെ മത്സരങ്ങളില്‍ കമിന്‍സ് കൊല്‍ക്കത്തക്കായി കളിച്ചിരുന്നില്ല. ഓസ്ട്രേലിയന്‍ ടീമിന്‍റെ പാക്കിസ്ഥാന്‍ പര്യടനം പൂര്‍ത്തിയാക്കിയശേഷമായിരുന്നു കമിന്‍സ് ഐപിഎല്ലില്‍ ടീമിനൊപ്പം ചേര്‍ന്നത്.
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) കനത്ത തിരിച്ചടിയായി സൂപ്പര്‍ താരം പാറ്റ് കമിന്‍സിന്‍റെ(Pat Cummins ) പിന്‍മാറ്റം. ഇടുപ്പിന് പരിക്കേറ്റ കമിന്‍സ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. ടീം ക്യാംപ് വിട്ട കമിന്‍സ് ഓസ്ട്രേലിയയിലേക്ക് മടങ്ങും.
അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് പരിക്ക് ഭേദമായി കമിന്‍സിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം നായകന്‍ കൂടിയാണ് കമിന്‍സ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടീം സെലക്ഷന്‍; ഗുരുതര ആരോപണവുമായി ശ്രേയസ്, നായകസ്ഥാനം നഷ്ടമാവും?
ഐപിഎല്ലില്‍ തുടക്കത്തിലെ മത്സരങ്ങളില്‍ കമിന്‍സ് കൊല്‍ക്കത്തക്കായി കളിച്ചിരുന്നില്ല. ഓസ്ട്രേലിയന്‍ ടീമിന്‍റെ പാക്കിസ്ഥാന്‍ പര്യടനം പൂര്‍ത്തിയാക്കിയശേഷമായിരുന്നു കമിന്‍സ് ഐപിഎല്ലില്‍ ടീമിനൊപ്പം ചേര്‍ന്നത്.
എന്നാല്‍ ആദ്യ മത്സരങ്ങളില്‍ തിളങ്ങാനാവാതിരുന്ന കമിന്‍സിനെ പിന്നീട് കൊല്‍ക്കത്ത ബെഞ്ചിലിരുത്തി. ന്യൂസിസലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് പിന്നീടുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്തക്കായി പന്തെറിഞ്ഞത്.
ബാറ്റിംഗിനിറങ്ങും മുമ്പെ എത്ര റണ്ണടിക്കുമെന്ന് കൈയില്‍ കുറിച്ചിട്ട് റിങ്കു സിംഗ്, അവസാനം സംഭവിച്ചത്
എന്നാല്‍ മുംബൈക്കെതിരായ കൊല്‍ക്കത്തയുടെഅവസാന മത്സരത്തില്‍ ടീമിലെത്തിയകമിന്‍സ് നാലോവറില്‍22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തിരുന്നു. ഒരോവറിലായിരുന്നു കമിന്‍സ് മൂന്ന് വിക്കറ്റെടുത്ത് മുംബൈയുടെ നടുവൊടിച്ചത്.
ഇതോടെ കമിന്‍സിനെ ഇതുവരെ കളിപ്പിക്കാതിരുന്ന കൊല്‍ക്കത്ത ടീം മാനേജ്മെന്‍റിന്‍റെ നടപടിക്കെതിരെ വിമര്‍ശനമുയരുകയും ചെയ്തു. സീസണ്‍ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവിശ്വസനീയ ബാറ്റിംഗിലൂടെ 15 പന്തില്‍ 56 റണ്‍സെടുത്ത് ബാറ്റിംഗിലും തിളങ്ങി കമിന്‍സ് കൊല്‍ക്കത്തക്ക് ജയം സമ്മാനിച്ചിരുന്നു.