ഫൈനലിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ(Sanju Samson) ഭാര്യ ചാരുലത രമേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍(IPL Final 2022) ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കി. വമ്പന്‍ ടീമുകളെല്ലാം കിരീടപ്പോരിന് മുമ്പെ പുറത്തായപ്പോള്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ആദ്യ ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സുമാണ്(GT vs RR) ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്‍റ് തുടങ്ങുമ്പോള്‍ ആരാധകര്‍ പോലും ഇത്തരമൊരു ഫൈനല്‍ പ്രതീക്ഷിച്ചിരിക്കില്ല.
ഫൈനലിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ(Sanju Samson) ഭാര്യ ചാരുലത രമേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. ഐപിഎല്ലിലെ ആദ്യ ദിവസം ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവെച്ച ഒരു ചിത്രം പങ്കുവെച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ ചാരുലത പങ്കുവെച്ചിരുന്നു. ആരുടെ ധൂം എന്ന അടിക്കുറിപ്പോടെ ഐപിഎല്‍ ടീമുകളുടെ നായകന്‍മാരെല്ലാം അവരുടെ ജേഴ്സിയില്‍ ബൈക്കോടിച്ചുവരുന്ന ചിത്രത്തില്‍ മുന്നിലുള്ളത് ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സുമാണെങ്കില്‍ പിന്നില്‍ ഗുജറാത്തും ബാംഗ്ലൂരും പഞ്ചാബും ഡല്‍ഹിയുമെല്ലാം ഉണ്ട്.
'സച്ചിന്റെ വിമര്‍ശനം അനവസരത്തില്‍'; ഐപിഎല്‍ ഫൈനലിനൊരുങ്ങുന്ന സഞ്ജുവിനെ പിന്തുണച്ച് വി ശിവന്‍കുട്ടി
എന്നാല്‍ രാജസ്ഥാന്‍റെ പിങ്ക് ജേഴ്സിയോ നായകനായ സഞ്ജു സാംസണോ ബൈക്കോടിക്കുന്നത് മാത്രം ചിത്രത്തിലില്ല. ഇതു തന്നെയാണ് ചാരുലതയെ അത്ഭുതപ്പെടുത്തിയതും. ഇതില്‍ പിങ്ക് ജേഴ്സി ഇല്ലാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു ചാരുലതയുടെ പോസ്റ്റ്. പരസ്യത്തില്‍ വമ്പന്‍ ടീമുകള്‍ക്ക് പ്രാധാന്യം നല്‍കി ചെറിയ ടീമുകളെ തഴഞ്ഞ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ നിലപാടാണ് ചാരുലത ചോദ്യം ചെയ്തത്.
എന്തായാലും വമ്പന്‍മാരെല്ലാം ഫൈനല്‍ കാണാതെ പുറത്തായപ്പോള്‍ തലയെടുപ്പോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലെ രണ്ടാം ഫൈനലിനിറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും പോയന്‍റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനങ്ങളിലാണ് ഇത്തവണ ഫിനിഷ് ചെയ്തത്. രാജസ്ഥാനാകട്ടെ പോയന്‍റ് പട്ടികയില രണ്ടാം സ്ഥാനത്തും. ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫിലെത്താനായില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാകട്ടെ ക്വാളിഫയറില്‍ പുറത്തായി.