IPL 2022 : വിഷു ബംബർ! ബെയ്‌ല്‍സ് ഇളകിയിട്ടും രക്ഷപ്പെട്ട് ഡേവിഡ് വാര്‍ണര്‍, കണ്ണുതള്ളി ചാഹല്‍- വീഡിയോ

By Jomit Jose  |  First Published May 11, 2022, 10:43 PM IST

രാജസ്ഥാന്‍ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറിലായിരുന്നു വിചിത്ര സംഭവം


മുംബൈ: ഇതിലും ഭേദം ഡേവിഡ് വാര്‍ണര്‍ (David Warner) പോയി ലോട്ടറി എടുക്കുന്നതായിരുന്നു, ഉറപ്പായും അടിച്ചേനേ. ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരായ (Rajasthan Royals) മത്സരത്തില്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ (Yuzvendra Chahal) പന്തില്‍ ബെയ്‌ല്‍സ് ഇളകിയിട്ടും അവിശ്വസനീയമായി രക്ഷപ്പെടുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capital) ഓപ്പണറായ ഡേവിഡ് വാര്‍ണര്‍. 

Yuzvendra Chahal's delivery lit the bails, but it wasn't dislodged. Lucky for Warner, unlucky for Chahal. pic.twitter.com/CDMDo9AtMa

— Mufaddal Vohra (@mufaddal_vohra)

രാജസ്ഥാന്‍ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറിലായിരുന്നു വിചിത്ര സംഭവം. അവസാന പന്തില്‍ യുസ്‌വേന്ദ്ര ചാഹലിനെ മര്‍ദിക്കാനുള്ള ശ്രമത്തിനിടെ വാര്‍ണര്‍ ക്ലീന്‍ബൗള്‍ഡാവേണ്ടതായിരുന്നു. ബാറ്റ് വീശിയ വാര്‍ണര്‍ക്ക് ലൈന്‍ പിഴച്ചപ്പോള്‍ പന്ത് ബെയ്‌ല്‍സ് ഇളക്കി. എന്നാല്‍ താഴെവീഴാതെ അനുസരണയോടെ വിക്കറ്റിന് മുകളില്‍ വന്നിരുന്നു ബെയ്‌ല്‍സ്. ഈ കാഴ്‌ച കണ്ട് ചാഹല്‍ അന്തംവിട്ടു. ലോട്ടറിയടിച്ച ആഹ്‌ളാദത്തിലായിരുന്നു ഈസമയം വാര്‍ണര്‍. ബെയ്‌ല്‍സിലെ ലൈറ്റ് കത്തിയത് റിപ്ലൈകളില്‍ വ്യക്തമായിരുന്നു. 

Latest Videos

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുക്കുകയായിരുന്നു. കൂറ്റനടി വീരന്‍മാരായ ജോസ് ബട്‌ലറും സഞ്ജു സാംസണും പരാജയപ്പെട്ട മത്സരത്തില്‍ ആര്‍ അശ്വിനും(50), ദേവ്‌ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് മോശമല്ലാത്ത സ്‌കോറൊരുക്കിയത്. ഡല്‍ഹിക്കായി ചേതന്‍ സക്കരിയയും ആന്‍‌റിച്ച് നോര്‍ക്യയും മിച്ചല്‍ മാര്‍ഷും രണ്ട് വീതം വിക്കറ്റ് നേടി. 

IPL 2022 : രവീന്ദ്ര ജഡേജ ഐപിഎല്ലില്‍ നിന്ന് പുറത്ത്! സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി

click me!