IPL 2022 : സഞ്ജുവും റിഷഭും മുഖാമുഖം, ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേഓഫില്‍; ടോസ് വീണു, മാറ്റങ്ങളുമായി ടീമുകള്‍

By Jomit Jose  |  First Published May 11, 2022, 7:06 PM IST

രാത്രി ഏഴരയ്‌ക്ക് മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം


മുംബൈ: ഐപിഎല്ലില്‍ (IPL 2022) സഞ്ജു സാംസണും (Sanju Samson) റിഷഭ് പന്തും (Rishabh Pant) നേര്‍ക്കുനേര്‍ വരുന്ന രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് (Rajasthan Royals vs Delhi Capitals) മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് ബൗളിംഗ് തെര‍ഞ്ഞെടുത്തു. ഡല്‍ഹി രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. റിപാല്‍ പട്ടേലിന് പകരം ലളിത് യാദവും ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കരിയയും ഇലവനിലെത്തി. രാജസ്ഥാന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ക്ക് പകരം റാസ്സീ വാന്‍ ഡര്‍ഡസനെ ഉള്‍പ്പെടുത്തി. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേഓഫ് ഉറപ്പിക്കും. 

രാജസ്ഥാന്‍ റോയല്‍സ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Rassie van der Dussen, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen

Latest Videos

ഡല്‍ഹി ക്യാപിറ്റല്‍സ്: David Warner, Srikar Bharat, Mitchell Marsh, Rishabh Pant(w/c), Lalit Yadav, Rovman Powell, Axar Patel, Shardul Thakur, Chetan Sakariya, Kuldeep Yadav, Anrich Nortje

A look at the Playing XI for

Live - https://t.co/EA3RTz0tWQ https://t.co/urbjTtm6xL pic.twitter.com/0K0k8rO07v

— IndianPremierLeague (@IPL)

രാത്രി ഏഴരയ്‌ക്ക് മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണെങ്കില്‍ 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതാണ്. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു. ജോസ് ബട്‌ലര്‍ 65 പന്തില്‍ 116 റണ്‍സുമായി മത്സരത്തിലെ താരമായപ്പോള്‍ സ‌ഞ്ജു സാംസണ്‍ 19 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ പുറത്താകാതെ 46 റണ്‍സ് നേടിയിരുന്നു. 

മുന്‍ കണക്ക് 

ഐപിഎല്ലില്‍ ഇതുവരെ ഡല്‍ഹിയും രാജസ്ഥാനും 25 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ 13 കളിയിലും ഡല്‍ഹി 12 കളിയിലും ജയിച്ചു. രണ്ട് വിക്കറ്റിന് 222 റണ്‍സെടുത്തതാണ് രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍. 

IPL 2022 : ഐപിഎല്‍ സീസണിലെ മികച്ച ബാറ്റര്‍, ബൗളര്‍? പേരുമായി പത്താന്‍; രാജസ്ഥാന് അനുകൂലമായ പ്രവചനവും

click me!