ടോസ് നേടിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ (Delhi Capitals) പവര്‍പ്ലേയില്‍ ജോസ് ബട്‌ലറെ (Jos Buttler) നഷ്‌ടമായി രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ ജോസ് ബട്‌ലറെ(11 പന്തില്‍ 7) ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ ചേതന്‍ സക്കരിയ (Chetan Sakariya) പുറത്താക്കി. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 43-1 എന്ന നിലയിലാണ് രാജസ്ഥാന്‍ ടീം. യശ്വസി ജയ‌്സ്വാളും (13*), ആര്‍ അശ്വിനുമാണ് (21*) ക്രീസില്‍. മൂന്നാമനായി അശ്വിനെ അയക്കുകയായിരുന്നു ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson).
ടോസ് നേടിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. റിപാല്‍ പട്ടേലിന് പകരം ലളിത് യാദവും ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കരിയയും പ്ലേയിംഗ് ഇലവനിലെത്തി. രാജസ്ഥാന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ക്ക് പകരം റാസ്സി വാന്‍ഡര്‍ ഡസ്സനെ ഉള്‍പ്പെടുത്തി. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേഓഫ് ഉറപ്പിക്കും. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണെങ്കില്‍ 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതാണ്.
രാജസ്ഥാന്‍ റോയല്‍സ്: യശ്വസി ജയ‌്സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കല്‍, റാസ്സി വാന്‍ഡര്‍ ഡസ്സന്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ശ്രീകര്‍ ഭരത്, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ലളിത് യാദവ്, റോവ്‌മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ചേതന്‍ സക്കരിയ, കുല്‍ദീപ് യാദവ്, ആന്‍റിച്ച് നോര്‍ക്യ.
സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു. ഐപിഎല്ലില്‍ ഇതുവരെ ഡല്‍ഹിയും രാജസ്ഥാനും 25 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ 13 കളിയിലും ഡല്‍ഹി 12 കളിയിലും ജയിച്ചു.
IPL 2022 : 'മികച്ച പ്രകടനം വരാനിരിക്കുന്നു'; ആത്മവിശ്വാസം പ്രകടിപ്പിച്ച് സഞ്ജു സാംസണ്‍