IPL 2022: ജീവന്‍മരണപ്പോരില്‍ ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് ടോസ്, വിഷ്ണു വിനോദിന് ഇന്നും അവസരമില്ല

By Web Team  |  First Published May 8, 2022, 3:09 PM IST

11 കളിയിൽ 12 പോയിന്‍റുള്ള ബാംഗ്ലൂരിനും 10 കളിയിൽ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ 100 പന്തുകള്‍ പോലും തികച്ച് കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു.


മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (Sunrisers Hyderabad vs Royal Challengers) ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്.

ഹൈദരാബാദ് ടീമില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുളള ഇടം കൈയന്‍ പേസര്‍ ഫസലാഖ് ഫാറൂഖി അരങ്ങേറ്റം കുറിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ശ്രേയസ് ഗോപാലിന് പകരം ജെ സുചിത്തും ഹൈദരാബാദ് ടീമിലെത്തി. എന്നാല്‍ മലയാളി താരം വിഷ്ണു വിനോദിന് ഇന്നും ബാറ്റിംഗ് നിരയില്‍ അവസരം ലഭിച്ചില്ല. അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ബാംഗ്ലൂര്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്നിറങ്ങുന്നത്.

Latest Videos

11 കളിയിൽ 12 പോയിന്‍റുള്ള ബാംഗ്ലൂരിനും 10 കളിയിൽ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ 100 പന്തുകള്‍ പോലും തികച്ച് കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ബാംഗ്ലൂരിന് ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്.

മറുവശത്ത് രണ്ട് തോല്‍വികളോടെ സീസണ്‍ തുടങ്ങിയ ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് അത്ഭുതം കാട്ടി. എന്നാല്‍ അവസാനം കളിച്ച മൂന്ന് കളികളിലും ഹൈദരാബാദിന് തോല്‍വിയായിരുന്നു ഫലം. ഇന്ന് ജയിച്ചില്ലെങ്കില്‍ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങും. ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഉമ്രാന്‍ മാലിക്ക് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്തിയില്ലെന്ന് മാത്രമല്ല റണ്‍സേറെ വഴങ്ങുകയും ചെയ്തത് ഹൈദരാബാദിന് തലവേദനയാണ്.

Royal Challengers Bangalore (Playing XI): Virat Kohli, Faf du Plessis(c), Rajat Patidar, Glenn Maxwell, Mahipal Lomror, Dinesh Karthik(w), Shahbaz Ahmed, Wanindu Hasaranga, Harshal Patel, Mohammed Siraj, Josh Hazlewood.

Sunrisers Hyderabad (Playing XI): Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Jagadeesha Suchith, Kartik Tyagi, Bhuvneshwar Kumar, Fazalhaq Farooqi, Umran Malik.

click me!