പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ജയം മുംബൈക്കൊപ്പം നിന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തും.
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) ഇതുവരെ നടന്ന ഏറ്റവും ആകാംക്ഷ നിറഞ്ഞ മത്സരമാണ് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും(Mumbai Indians vs Delhi Capitals) തമ്മില്‍ വാംഖഢെയില്‍(Wankhede Stadium) പുരോഗമിക്കുന്നത്. ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫിലെത്തും എന്നതിനാല്‍ ആശങ്കയും ആകാംക്ഷയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും(Royal Challengers Bangalore) ആര്‍സിബി(RCB) ആരാധകര്‍ക്കുമാണ്.
പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ജയം മുംബൈക്കൊപ്പം നിന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തും. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് ആര്‍സിബി ആരാധകര്‍. എല്ലാ ആവേശവും പകര്‍ന്ന് ആര്‍സിബിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളും മുംബൈക്കൊപ്പം നിലയുറപ്പിച്ചത് വേറിട്ട കാഴ്‌ചയായി.
മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് മുന്നോടിയായി ആര്‍സിബി സാമൂഹ്യമാധ്യമങ്ങളിലെ ലോഗോയുടെ നിറം നീലയണിയിച്ചിരുന്നു. അതില്‍ ഒതുങ്ങിയില്ല, ആര്‍സിബി ക്യാമ്പ് ഒന്നാകെ മുംബൈ-ഡല്‍ഹി മത്സരം ആകാംക്ഷയോടെ വീക്ഷിക്കുകയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ ആര്‍സിബി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. നായകന്‍ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പടെയുള്ളവരെ ചിത്രങ്ങളില്‍ കാണാം.
All eyes on the game. 👀
No prizes for guessing who were supporting! pic.twitter.com/i7mrYfVYMt
𝗢𝗡𝗘 𝗠𝘂𝘁𝗵𝗼𝗼𝘁 𝗠𝗼𝗺𝗲𝗻𝘁 𝗼𝗳 𝘁𝗵𝗲 𝗗𝗮𝘆 📸
IYKYK. 🙌🏻 pic.twitter.com/cHuGhRaKqc
ആവേശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 160 റണ്‍സിന്‍റെ വിജയലക്ഷ്യം വച്ചുനീട്ടിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റിന് 159 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം റോവ്‌മാന്‍ പവലും(34 പന്തില്‍ 43), നായകന്‍ റിഷഭ് പന്തും(33 പന്തില്‍ 39) ചേര്‍ന്നാണ് ഡല്‍ഹിയെ കരകയറ്റിയത്. അവസാന ഓവറുകളില്‍ 10 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്ന അക്‌സര്‍ പട്ടേലും നിര്‍ണായകമായി. ജസ്‌പ്രീത് ബുമ്ര മൂന്നും രമണ്‍ദീപ് സിംഗ് രണ്ടും വിക്കറ്റ് നേടി.
IPL 2022: ബുമ്ര എറിഞ്ഞിട്ടു, ഡല്‍ഹിക്കെതിരെ മുംബൈക്ക് 160 റണ്‍സ് വിജയലക്ഷ്യം