IPL 2022 : പ്ലേ ഓഫില്‍ കടക്കാന്‍ മുംബൈ കനിയണം; പ്രൊഫൈല്‍ പിക്‌ചര്‍ നീലയാക്കി ആര്‍സിബിയുടെ 19-ാം അടവ്!

By Web Team  |  First Published May 21, 2022, 5:35 PM IST

വൈകിട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം


മുംബൈ: ഐപിഎല്ലില്‍(IPL 2022) ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ ഇന്ത്യന്‍സ്(Mumbai Indians vs Delhi Capitals) പരാജയപ്പെടുത്തിയാല്‍ മാത്രമേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്(Royal Challengers Bangalore) പ്ലേ ഓഫില്‍ കടക്കാനാവുകയുള്ളൂ. ഇതോടെ മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ്(MI vs DC) മത്സരത്തിന് മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രൊഫൈല്‍ പിക്‌ചര്‍ നീലയാക്കി ആരാധകരെ ആര്‍സിബി(RCB) ത്രില്ലടിപ്പിച്ചിരിക്കുകയാണ്.  

pic.twitter.com/IqRXDRDQ0E

— Royal Challengers Bangalore (@RCBTweets)

വൈകിട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. മുംബൈയുടെ ജയത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൈയ്യടിക്കുമെന്നുള്ള സവിശേഷത ഈ മത്സരത്തിനുണ്ട്. ഡല്‍ഹിയെ മുംബൈ വീഴ്ത്തിയാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ജയം ഡല്‍ഹിക്കെങ്കില്‍ ആദ്യ കിരീടമെന്ന മോഹം ഫാഫ് ഡുപ്ലസിക്കും സംഘത്തിനും മാറ്റിവയ്ക്കാം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസ ജയത്തിനിറങ്ങുന്ന മുംബൈക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. 

Latest Videos

ഹൈദരാബാദിനോട് തോറ്റാണ് മുംബൈ വരുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയുണ്ട് മുംബൈക്ക്. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മികച്ച തുടക്കം നല്‍കിയാല്‍ പ്രതീക്ഷ വയ്ക്കാം. തിലക് വര്‍മ്മ, ഡാനിയേല്‍ സാംസ്, ടിം ഡേവിഡ്, രമണ്‍ദീപ് സിംഗ് എന്നിവരുള്ള മധ്യനിരയും ഉത്തരവാദിത്തത്തോടെ ബാറ്റ് വീശണം. ബുമ്രയ്ക്ക് പിന്തുണ നല്‍കുന്ന ബൗളര്‍മാരുടെ അഭാവമുണ്ട് ടീമില്‍. നേര്‍ക്കുനേര്‍ പോരില്‍ നേരിയ മുന്‍തൂക്കം മുംബൈക്കുണ്ട്. 31 കളിയില്‍ 16ല്‍ മുംബൈയും 15ല്‍ ഡല്‍ഹിയും ജയിച്ചു. സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നാല് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. 

IPL 2022 : ഒടുവില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഇറക്കുമോ മുംബൈ ഇന്ത്യന്‍സ്; ഐപിഎല്‍ അരങ്ങേറ്റം ഇന്ന്?

 

click me!