IPL 2022 : ഒന്നാം ക്വാളിഫയർ ഉറപ്പിക്കാൻ രാജസ്ഥാന്‍ റോയല്‍സ്, പ്രതീക്ഷയോടെ സഞ്ജു; എതിരാളികള്‍ ചെന്നൈ

By Jomit Jose  |  First Published May 20, 2022, 8:20 AM IST

അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനായി ഇറങ്ങുന്ന ചെന്നൈക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല


മുംബൈ: ഐപിഎല്ലിൽ(IPL 2022) പ്ലേഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസ്(Rajasthan Royals) ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ(Chennai Super Kings) നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ(Brabourne Stadium Mumbai) രാത്രി ഏഴരയ്ക്കാണ് മത്സരം(RR vs CSK). ഒന്നാം ക്വാളിഫയർ ഉറപ്പിക്കാൻ ജയിക്കണം രാജസ്ഥാന്. ചെറിയ മാർജിനില്‍ തോറ്റാലും രാജസ്ഥാന് അവസാന നാലിൽ സ്ഥാനമുറപ്പ്.

സന്തുലിതമാണ് രാജസ്ഥാൻ ടീം. ഓറഞ്ച് ക്യാപ് തലയിലുള്ള ജോസ് ബട്‍ലറിനൊപ്പം സഞ്ജു സാംസണും ദേവ്‍ദത്ത് പടിക്കലും ചേരുന്ന ബാറ്റിംഗ് നിര അതിശക്തം. യശസ്വി ജയ്‌സ്വാളും ഫോമിൽ. അവധി കഴിഞ്ഞെത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയർ കൂടി ചേരുമ്പോൾ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹൽ, രവിചന്ദ്ര അശ്വിൻ എന്നിവരുള്ള ബൗളിംഗ് നിരയിലും രാജസ്ഥാന് ആശങ്കയില്ല. 

Latest Videos

അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനായി ഇറങ്ങുന്ന ചെന്നൈക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അവസാന രണ്ട് മത്സരങ്ങളും തോറ്റാണ് ചെന്നൈ വരുന്നത്. ബാറ്റിംഗും ബൗളിംഗും പ്രതിസന്ധിയാണ്. 300ന് മുകളിൽ സ്കോർ ചെയ്ത ഒരൊറ്റ ബാറ്റർ മാത്രമേ ടീമിലുള്ളൂ, റുതുരാജ് ഗെയ്‍ഗ്‍വാദ്. ബട്‍ലറിനെതിരെ മൊയീൻ അലിയുടെ റെക്കോർഡ് മികച്ചതായതിനാൽ ബൗളിംഗ് ഓപ്പൺ ചെയ്താലും അത്ഭുതപ്പെടേണ്ട. നേർക്കുനേർ പോരിൽ ചെന്നൈക്കാണ് മുൻതൂക്കം. 25 കളിയിൽ 15ൽ ചെന്നൈയും 10ൽ രാജസ്ഥാനും ജയിച്ചു.

ഐപിഎല്ലില്‍ ഇന്നലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ഒന്നാംസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കീഴടക്കി. 169 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂര്‍ കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 54 പന്തില്‍ 73 റണ്‍സെടുത്ത കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 38 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്‍ 18 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 168-5, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 18.4 ഓവറില്‍ 170-2.

IPL 2022 : കിംഗ് ഈസ് ബാക്ക്; അതും തകര്‍പ്പന്‍ റെക്കോര്‍ഡോടെ, വിരാട് കോലി ആ നേട്ടത്തിലെത്തുന്ന ആദ്യ താരം

click me!